ലിവർപൂളിനെ തളച്ച്​ യുനൈറ്റഡ്​ ആഴ്​സനലിന്​ ജയം

ലണ്ടൻ: പതിറ്റാണ്ടിനുശേഷം വീ​ണ്ടുമൊരു കിരീടമെന്ന ലിവർപൂളി​​െൻറ സ്വപ്​നത്തിന്​ മങ്ങലേൽക്കുന്നു. ഇഞ്ചോടിഞ് ച്​ വ്യത്യാസത്തിൽ മുന്നിലുള്ള ലിവർപൂളിന്​ വീണ്ടും സമനില ഷോക്ക്​. ഇത്തവണ മാഞ്ചസ്​റ്റർ യുനൈറ്റഡാണ്​ ഒാൾഡ്​ ട് രഫോഡിൽ ക്ലോപ്പി​​െൻറ പോരാളികളെ ഗോൾരഹിത സമനിലയിൽ കുരുക്കിയത്​.

അവസാന അഞ്ചു മത്സരങ്ങളിൽ ലിവർപൂളി​​െൻറ മൂന്നാം സമനിലയാണിത്​. ഇതോടെ രണ്ടാം സ്​ഥാനക്കാരായ മാഞ്ചസ്​റ്റർ സിറ്റിയുമായുള്ള ലിവർപൂളി​​െൻറ പോയൻറ്​ വ്യത്യാസം ഒന്നായി കുറഞ്ഞു. ലിവർപൂളിന്​ 66ഉം മാഞ്ചസ്​റ്റർ സിറ്റിക്ക്​ 65ഉം പോയൻറാണ്​ നിലവിൽ.

പരിക്ക്​ കളം വാണ മത്സരത്തിൽ യുനൈറ്റഡിന്​ ആദ്യ പകുതിയിലേറ്റ തിരിച്ചടി​കളൊന്നും എതിർനിരക്ക്​​ മുതലാക്കാനായില്ല. ആൻഡർ ഹെരേ, യുവാൻ മാറ്റ, മാറ്റക്ക്​ പകരക്കാരനായിറങ്ങിയ ജെസെ ലിംഗാർഡ്​ എന്നിവരാണ്​ ​േകാച്ച്​ സോൾഷെയറി​​െൻറ കണക്കുകൂട്ടൽ തെറ്റിച്ച്​ പരിക്കേറ്റ്​ തിരിച്ചുകയറിയത്​. എന്നാൽ, ഇതൊന്നും മുതലാക്കാൻ ലിവർപൂൾ മുന്നേറ്റത്തിനായില്ല.

സലാഹിനും മാനെക്കും ലഭിച്ച അവസരങ്ങളൊന്നും ഗോളാക്കാൻ അനുവദിക്കാതെ യുനൈറ്റഡ്​ പ്രതിരോധം കരുത്തറിയിച്ചപ്പോൾ, ക്ലോപ്പി​​െൻറ ലിവർപൂളിന്​ വിലപ്പെട്ട പോയൻറുകൾ നഷ്​ടമായി.

മറ്റൊരു മത്സരത്തിൽ ആഴ്​സനൽ 2-0ത്തിന്​ സതാംപ്​ടണിനെ തോൽപിച്ചു. അലക്​സാണ്ടർ ലാകസറ്റെയും (6) ഹ​െൻറിക്​ മിഖത്ര്യാനുമാണ്​(17) ഗണ്ണേഴ്​സി​​െൻറ സ്​കോറർമാർ. ജയത്തേ​ാടെ യുനൈറ്റഡിനെ മറികടന്ന്​ ആഴ്​സനൽ നാലാമതെത്തി.

Tags:    
News Summary - Manchester United 0-0 Liverpool-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.