ലണ്ടൻ: സാദിയോ മാനെ ചുവപ്പുകണ്ട് പുറത്തായതോടെ 10 പേരായി ചുരുങ്ങിയ ലിവർപൂളിനെ എതിരില്ലാത്ത അഞ്ചുഗോളിന് മുക്കി മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗ് പോയൻറ് പട്ടികയിൽ വീണ്ടും തലപ്പത്തേക്ക്. 24ാം മിനിറ്റിൽ അർജൻറീന താരം സെർജിയോ അഗ്യൂറോയിലൂടെ ആദ്യ ഗോൾ വീണ കളിയിൽ ഗബ്രിയേൽ ജീസസ്, ലിറോയ് സാനെ എന്നിവരുടെ ഇരട്ടഗോളുകളാണ് സിറ്റിക്ക് വമ്പൻ ജയമൊരുക്കിയത്.
തുടക്കത്തിലേ ഗോൾ വഴങ്ങിയെങ്കിലും നന്നായി പൊരുതിയ ലിവർപൂളിനുമേൽ ഇടിത്തീയായാണ് സാദിയോ മാനെയുടെ ചുവപ്പുകാർഡ് എത്തിയത്. സിറ്റി ഗോൾകീപ്പർ എഡേഴ്സണെ വീഴ്ത്തിയതിനായിരുന്നു മാനെക്ക് ലഭിച്ച ശിക്ഷ. സ്ട്രക്ചറിൽ പുറത്തെത്തിച്ച എഡേഴ്സൺ ആശുപത്രിയിലായെങ്കിലും തുരുതുരെ സ്കോർ ചെയ്താണ് സിറ്റി പകരം വീട്ടിയത്. കളിയുടെ ഇരുപകുതികളിലായാണ് ഗബ്രിയേൽ ജീസസ് സ്കോർ ചെയ്തതെങ്കിൽ 77ാം മിനിറ്റിലും ഇഞ്ചുറി സമയത്തുമായിരുന്നു സാനെയുടെ എണ്ണം പറഞ്ഞ ഗോളുകൾ. ആദ്യ രണ്ടുഗോളുകളിലേക്കും വഴിതുറന്ന കെവിൻ ഡി ബ്രുയിെൻറ പ്രകടനവും സിറ്റിയുടെ വിജയത്തെ തുണച്ചു. നാലുകളികളിൽ മൂന്നു ജയവും ഒരു സമനിലയുമായി സിറ്റിക്ക് 10 പോയൻറാണുള്ളത്. ആദ്യ പരാജയമേറ്റുവാങ്ങിയ ലിവർപൂളിന് അത്രയും കളികളിൽ ഏഴു പോയൻറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.