അബൂദബി: ലോകം കണ്ട ഏറ്റവും മികച്ച കാൽപന്തുമാന്ത്രികനായ ക്രിസ്റ്റ്യാനോ റൊണാൾഡേ ാ പതിറ്റാണ്ടു കാലത്തോളം പന്തു തട്ടിയ റയൽ മഡ്രിഡിനെ ഉപേക്ഷിച്ച് ടൂറിനിലേക്ക് പറന് നപ്പോൾ, മഡ്രിഡുകാരുടെ കാലം കഴിഞ്ഞെന്ന് ഫുട്ബാൾ ലോകം വിധി എഴുതിയതായിരുന്നു. ഒരു ടീമിനും ഇന്നേവരെ സാധിക്കാത്ത ട്രിപ്പിൾ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച സി നദിൻ സിദാനും മഡ്രിഡുകാരെ പരിശീലിപ്പിക്കുന്നത് അവസാനിപ്പിച്ചച്ചോൾ ആ വാദത്തിന ് ബലം കൂടി.
പുതിയ സീസണിൽ യൂറോപ്യൻ ചാമ്പ്യന്മാർക്ക് ഒരു കിരീടംപോലും സാൻറിയാ ഗോ ബെർണബ്യൂവിലെ ഷെൽഫിലെത്തിക്കാനുണ്ടാവില്ലെന്നും പലരും വിമർശിച്ചു. എന്നാൽ, റയ ലിെൻറ മൂല്യത്തെ ചോദ്യംചെയ്തവർക്കുള്ള ആദ്യ പ്രതികരണവുമായി സെർജിയോ റാമോസും കൂട്ടരും ഉയിർത്തെഴുന്നേറ്റു. കാൽപന്തു കളിയിലെ രാജാക്കന്മാർ തങ്ങൾ തന്നെയാണെന്ന് പ്രഖ്യാപിച്ച് ക്ലബ് ലോകകപ്പിൽ റയൽ മഡ്രിഡിെൻറ മുത്തം.
ആതിഥേയ ടീമായ അൽെഎൻ എഫ്.സിയെ 4-1ന് തോൽപിച്ചാണ് തുടർച്ചയായ മൂന്നാം തവണയും റയൽ മഡ്രിഡ് കിരീടം ചൂടുന്നത്. ക്ലബ് ലോകകപ്പിൽ ബാഴ്സലോണയുടെ ഒപ്പമുണ്ടായിരുന്ന റയൽ മഡ്രിഡ് നാലാം തവണയും ചാമ്പ്യന്മാരായതോടെ, ആ നേട്ടവും സ്വന്തം പേരിലാക്കി. ലൂക്ക മോഡ്രിഡച്, മാർകോസ് ലോറെെൻറ, സെർജിയോ റാമോസ് എന്നിവരാണ് റയലിെൻറ സ്കോറർമാർ. മറ്റൊന്ന് സെൽഫ് ഗോളായിരുന്നു.
അനായാസം റയൽ
റിവർ പ്ലേറ്റിനെ അട്ടിമറിച്ചാണ് ആതിഥേയ ടീമായ അൽെഎൻ എഫ്.സി റയലിനെതിരെ കലാശപ്പോരിനിറങ്ങുന്നത്. സ്വന്തം കാണികൾക്കു മുന്നിൽ മാനസിക മുൻതൂക്കവുമായിറങ്ങിയ അൽെഎനിന് പക്ഷേ, കളത്തിൽ അത് കാണിക്കാനായില്ല. റാമോസ്, മാഴ്സലോ, മോഡ്രിച്, ബെയ്ൽ തുടങ്ങിയ ലോകോത്തര താരനിരകൾ എതിരാളികളെ വകഞ്ഞുമാറ്റി മുന്നേറി. ബെയ്ൽ-ബെൻസേമ-വാസ്ക്വസ് എന്നിവരെ മുൻ നിരയിൽ കളിപ്പിച്ച് പതിവുശൈലിയിൽ(4-3-3) തന്നെയായിരുന്നു കോച്ച് സൊളാരി ടീമിനെ വിന്യസിച്ചത്.
17ാം മിനിറ്റിൽ ബാലൺ ഡിഒാർ താരം ലൂക്ക മോഡ്രിച്ചാണ് എതിരാളികളെ ലോങ് റെയ്ഞ്ചറിലൂടെ ഞെട്ടിച്ചത്. വലതു വിങ്ങിൽനിന്ന് ലൂകാസ് വാസ്ക്വസ് ബോക്സിനുള്ളിലേക്ക് ബെൻസേമക്ക് പാസ് നൽകി. നെഞ്ചിൽ പന്ത് ബാലൻസ് ചെയ്ത് ബോക്സിന് തൊട്ടരികിലുണ്ടായിരുന്ന മോഡ്രിച്ചിന് ഷോട്ടിനുള്ള അവസരം ബെൻസേമ ഒരുക്കിക്കൊടുത്തു. മുന്നിലുണ്ടായിരുന്ന ഡിഫൻററെ വെട്ടിമാറ്റി ക്രൊയേഷ്യൻ താരം തൊടുത്തുവിട്ട ഷോട്ടിനു നേരെ ചാടാൻ അൽെഎൻ ഗോളി അൽപമൊന്ന് വൈകി. മഴവില്ലു കണക്കെ പന്ത് വലയിൽ.
ആദ്യ പകുതിക്കുശേഷമാണ് മറ്റു ഗോളുകൾ. 60ാം മിനിറ്റിൽ കോർണറിൽനിന്ന് ലഭിച്ച അവസരത്തിൽ മധ്യനിര താരം മാർകോ ലോെറെൻറയാണ് രണ്ടാം ഗോൾ നേടിയത്. അൽെഎൻ ഡിഫൻറർ ക്ലിയർ ചെയ്ത പന്ത് നിലം പറ്റുന്നതിനു മുേമ്പ പുറം കാലുകൊണ്ട് ലോറെെൻറ വല കുലുക്കി. ക്യാപ്റ്റൻ സെർജിയോ റാമോസിേൻറതായിരുന്നു അടുത്ത ഉൗഴം.
മോഡ്രിച്ചിെൻറ കോർണർ കിക്ക് ഹെഡറിൽ അനായാസമാണ് റാമോസ്(78) വലയിലേക്ക് തിരിച്ചുവിട്ടത്. 86ാം മിനിറ്റിൽ ഒരു ഗോൾ അടിച്ച് (സുകാസ ഷിയോടനി) അൽെഎൻ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഇഞ്ചുറി സമയം ഒരു സെൽഫ് ഗോളും വഴങ്ങിയതോടെ ആതിഥേയരുടെ കാര്യം തീരുമാനമായി.വിനീഷ്യസ് ജൂനിയറിെൻറ മികവിലാണ് ഗോളിനു വഴിയൊരുങ്ങിയത്. മത്സരശേഷം കോച്ച് സൊളാരിക്ക് പറയാനുണ്ടായിരുന്നത് മേഡ്രിച്ചിെൻറ കളി മികവ് തന്നെയാണ്. ‘ലോകത്തെ മികച്ച താരമാണെന്ന് ഒരിക്കൽ കൂടി ക്രൊയേഷ്യക്കാരൻ തെളിയിച്ചിരിക്കുന്നു’. മൂന്നാം സ്ഥാനക്കാർക്കുവേണ്ടിയുള്ള മത്സരത്തിൽ കാഷിമ ആൻറ്ലേഴ്സിനെ 4-0ത്തിന് റിവർ പ്ലേറ്റ് തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.