ഇം​ഗ്ല​ണ്ടി​നെ​തി​രെ ജ​ർ​മ​നി​ക്ക്​ വിജയഗോളൊരുക്കി പൊ​ഡോ​ൾ​സ്​​കിയുടെ വിടവാങ്ങൽ

ഡോട്ട്മുണ്ട്: അവസാന അന്താരാഷ്ട്ര മത്സരത്തിൽ ഗോൾ നേടി ടീമിനെ ജയിപ്പിക്കാനുള്ള അപൂർവ ഭാഗ്യവുമായി ലൂകാസ് പൊഡോൾസ്കി താരമായി മാറിയപ്പോൾ ജർമനിയോട് 1-0ന് തോൽക്കാനായിരുന്നു ഇംഗ്ലണ്ടിെൻറ വിധി. ജർമനിയുടെ ജഴ്സിയണിഞ്ഞ് 130ാം മത്സരത്തിനിറങ്ങിയ പൊഡോൾസ്കിയുടെ ബൂട്ടിൽനിന്ന് 69ാം മിനിറ്റിലായിരുന്നു മിന്നൽ ഷോട്ടിലൂടെ ഗോൾ പിറക്കുന്നത്. ഒരു പതിറ്റാണ്ടിലധികം മധ്യനിരയിൽ തന്ത്രങ്ങൾ നെയ്ത് ജർമനിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ച താരത്തിനുള്ള കാവ്യനീതിയെന്നോണം, 31കാരെൻറ ഏകഗോളിൽ തന്നെ ജർമനി ജയിച്ചു. 84ാം മിനിറ്റിൽ ക്യാപ്റ്റെൻറ ആം ബാൻഡ് സഹതാരത്തിനു നൽകി ഗ്രൗണ്ട് വിടുേമ്പാൾ എതിരാളികളും തിങ്ങിനിറഞ്ഞ സ്റ്റേഡിയവും ഒന്നടങ്കം കൈയടിച്ചു. പൊഡോൾസ്കിയുടെ 49ാം അന്താരാഷ്ട്ര ഗോളാണ് ഡോട്ട്മുണ്ട് സ്റ്റേഡിയത്തിൽ പിറന്നത്. കളിക്കുശേഷം പൊഡോൾസ്കി ചിരിച്ചുകൊണ്ട് മത്സരത്തെ വിശേഷിപ്പിച്ചത് തിരക്കഥ എഴുതിത്തയാറാക്കിയ സിനിമപോലെ എന്നായിരുന്നു.
 

ഇംഗ്ലണ്ട് ടീമിെൻറ പരിശീലകസ്ഥാനം ഏറ്റെടുത്തതിനുശേഷം ഗാരത് സൗത്ത്ഗേറ്റിന് ആദ്യ മത്സരത്തിൽ തന്നെ തോൽവി ഏറ്റുവാങ്ങാനായിരുന്നു വിധി. ഡിലെ അലി, ജാമി വാർഡി, ആദം ലല്ലാന, മാർകൂസ് റാഷ്ഫോഡ് തുടങ്ങി ഏറക്കുറെ മുൻനിര കളിക്കാരെല്ലാം അണിനിരെന്നങ്കിലും ഒരു പന്തുപോലും വലയിലെത്തിക്കാൻ ഇംഗ്ലണ്ടിനായില്ല. ഡിലെ അലിക്കും ജാമി വാർഡിക്കും ഒന്നിലേറെ സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും തുലച്ചു. ഗോൾരഹിത ആദ്യ പകുതിക്കുശേഷം 69ാം മിനിറ്റിലായിരുന്നു പൊഡോൾസ്കിയുടെ അതിമനോഹരമായ ഗോൾ. ബോക്സിെൻറ അൽപം അകലെ നിന്നും തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ടാണ് േഗാളായിമാറുന്നത്. മാനുവൽ ന്യൂയർ, ജെറോങ് ബോട്ടങ്, സമി ഖെദീരെ, മെസ്യൂത് ഒാസിൽ, മാരിയോ ഗോമസ് തുടങ്ങി വമ്പന്മാരില്ലാതെയായിരുന്നു കോച്ച് യോആഹിം ലോയ്വ് ജർമൻ ടീമിനെ കളത്തിലിറക്കിയത്.

 
Tags:    
News Summary - Lukas Podolski scores for Germany in his final game, England lose

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.