?????????? ???? ??????????? ??????????????? ??????? ???????? ????? ???????????

ലിവർപൂൾ-ടോട്ടൻഹാം ക്ലാസിക്​ സമനില

ല​ണ്ട​ൻ: നാ​ട​കീ​യ​ത നി​റ​ഞ്ഞാ​ടി​യ അ​വ​സാ​ന 15 മി​നി​റ്റി​​ലെ മ​ല​ക്കം മ​റി​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ ലി​വ​ർ​പൂ​ളി​നെ സ​മ​നി​ല​യി​ലൊ​തു​ക്കി ടോ​ട്ട​ൻ. ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ലെ തു​ല്യ​ശ​ക്​​തി​ക​ൾ ഏ​റ്റു​മു​ട്ടി​യ ക്ലാ​സി​ക്​ പോ​രാ​ട്ട​ത്തി​ൽ ഇ​ൻ​ജു​റി ടൈ​മി​​െൻറ അ​വ​സാ​ന മി​നി​റ്റി​ലെ പെ​നാ​ൽ​റ്റി ഗോ​ളി​ലാ​ണ്​ ലി​വ​ർ​പൂ​ളി​​െൻറ ത​ട്ട​ക​ത്തി​ൽ ടോ​ട്ട​ൻ​ഹാം  സ​മ​നി​ല പി​ടി​ച്ച​ത്​ (2-2). 90 മി​നി​റ്റു​വ​രെ ഒ​റ്റ ഗോ​ളി​ന്​ തു​ല്യ​ത പാ​ലി​ച്ച ടീ​മു​ക​ൾ ഇ​ൻ​ജു​റി ടൈ​മി​ൽ നേ​ടി​യ ​േ​ഗാ​ളു​ക​ൾ വി​ജ​യ​സാ​ധ്യ​ത​ക​ൾ മാ​റ്റി​മ​റി​ച്ചു. 

2, 91 മി​നി​റ്റു​ക​ളി​ൽ മു​ഹ​മ്മ​ദ്​ സ​ലാ നേ​ടി​യ ഇ​ര​ട്ട​േ​ഗാ​ളു​ക​ൾ​ക്ക്​​ വി​ക്​​ട​ർ വ​ന്യാ​മ​യും (81) ഹാ​രി കെ​യ്​​നു​മാ​ണ്​ (94) മ​റു​പ​ടി ന​ൽ​കി​യ​ത്. 87ാം മി​നി​റ്റ​ിൽ വീ​ണു കി​ട്ടി​യ പെ​നാ​ൽ​റ്റി​യി​ലൂ​ടെ ലീ​ഡ്​ നേ​ടാ​നു​ള്ള ടോ​ട്ട​ൻ​ഹാം താ​രം ഹാ​രി കെ​യ്​​നി​​െൻറ ശ്ര​മം ഗോ​ളി​യു​ടെ കൈ​യി​ൽ അ​വ​സാ​നി​ച്ചു. ഇ​ൻ​ജു​റി ടൈ​മി​​െൻറ തു​ട​ക്ക​ത്തി​ൽ ബോ​ക്​​സി​നു​ള്ളി​ലെ ഡ്രി​ബ്ലി​ങ്​ പാ​ട​വ​ത്തി​ലൂ​ടെ സ​ലാ ലി​വ​ർ​പൂ​ളി​നെ മു​ന്നി​ലെ​ത്തി​ച്ചു. മ​ത്സ​രം അ​വ​സാ​നി​ക്കാ​ൻ സെ​ക്ക​ൻ​ഡു​ക​ൾ ശേ​ഷി​ക്കെ ടോ​ട്ട​ൻ​ഹാ​മി​നെ തേ​ടി വീ​ണ്ടു​മെ​ത്തി പെ​നാ​ൽ​റ്റി. ഇ​ക്കു​റി ഹാ​രി​ കെ​യ്​​ന്​ തെ​റ്റി​യി​ല്ല. ആ​ദ്യ പെ​നാ​ൽ​റ്റി ന​ഷ്​​ട​മാ​യ അ​തേ​വ​ഴി​യി​ല​ൂ​ടെ കെ​യ്​​ൻ പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ചു. 

Tags:    
News Summary - Liverpool's failure to close out games- Tottenham- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT