300 ഫാർമസികളിൽ മധുരം വിതരണം ചെയ്​ത്​ ലിവർപുളിൻെറ നന്ദി പ്രകാശനം

ലിവർപൂൾ: കോവിഡ്​ പ്രതിരോധ രംഗത്ത്​ സജീവമാണെങ്കിലും ഫാർമസികളെയും ഫാർമസിസ്​റ്റുകളെയും പലരും വേണ്ടവിധത്തിൽ പരിഗണിക്കാറില്ല. എന്നാൽ മഹാമാരിയെ ചെറുത്തുതോൽപിക്കാൻ പടക്കളത്തിലുള്ള ഫാർമസിസ്​റ്റുകർക്ക്​ നന്ദിയർപിച്ച് ​​ മധുരം വിതരണം ചെയ്​തിരിക്കുകയാണ്​ ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബ്​ ലിവർപുൾ.

മെഴ്​സിസൈഡിലെ 300 ഫാർമസികളിലാണ്​ റെഡ്​സ്​ സ്​റ്റാഫ്​ വളണ്ടിയർമാർ മധുരമെത്തിച്ചത്​. കോവിഡ്​ പ്രതിരോധ രംഗത്ത്​ മുൻനിരയിലുള്ള ഫാർമസിസ്​റ്റുകളെയും ഫാർമസി ജീവനക്കാരെയും അഭിനന്ദിക്കുക മാത്രമാണ്​ തങ്ങൾ ചെയ്​തതെന്ന്​ എൽ.എഫ്​.സി ഫൗണ്ടേഷൻ ഡയറക്​ടർ മാറ്റ്​ പാരിഷ്​ പറഞ്ഞു.

Tags:    
News Summary - Liverpool sends cookies to 300 pharmacies as token of thanks- sports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.