അ​വ​സാ​നം  ലി​വ​ർ​പൂ​ളും വീ​ണു

ല​ണ്ട​ൻ: ഇ​ങ്ങ​നെ​യാ​ണ്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്. ഏ​തു കൊ​മ്പ​ന്മാ​രെ​യും ചെ​റു​ക്ല​ബു​ക​ൾ അ​ട്ടി​മ​റി​ക്കും. സീ​സ​ണി​ൽ ഇ​തു​വ​രെ തോ​ൽ​ക്കാ​തെ കു​തി​ച്ച മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​യെ ത​റ​പ​റ്റി​ച്ച ലി​വ​ർ​പൂ​ളി​ന്​ ലീ​ഗി​ലെ അ​വ​സാ​ന സ്​​ഥാ​ന​​ക്കാ​രോ​ട്​ തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. ​േപാ​യ​ൻ​റ്​ നി​ര​യി​ൽ 20ാം സ്ഥാ​ന​ത്തു​ള്ള സ്വാ​ൻ​സീ സി​റ്റി​യാ​ണ്​ മു​ൻ ചാ​മ്പ്യ​ന്മാ​രെ 1-0ത്തി​ന്​ അ​ട്ടി​മ​റി​ച്ച​ത്.

ഇ​തോ​ടെ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്, ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്, എ​ഫ്.​എ ക​പ്പ്, ലീ​ഗ്​ ക​പ്പ്​ എ​ന്നി​വ​യി​ലെ​ല്ലാ​മാ​യി 18 മ​ത്സ​ര​ങ്ങ​ൾ തോ​ൽ​ക്കാ​തെ കു​തി​ച്ച ലി​വ​ർ​പൂ​ളി​നും അ​ടി​തെ​റ്റി. ക​ഴി​ഞ്ഞ ഒ​ക്​​ടോ​ബ​റി​ൽ ടോ​ട്ട​ൻ​ഹാ​മി​നോ​ട്​ 4-1ന്​ ​തോ​റ്റ ശേ​ഷം ഇ​താ​ദ്യ​മാ​യാ​ണ്​ ലി​വ​ർ​പൂ​ൾ തോ​ൽ​ക്കു​ന്ന​ത്. 
40ാം മി​നി​റ്റി​ൽ പ്ര​തി​രോ​ധ താ​രം ആ​ൽ​ഫി മോ​സ​ൺ നേ​ടി​യ ഏ​ക ഗോ​ളി​ൽ ആ​ൻ​ഫീ​ൽ​ഡി​ലെ വ​മ്പ​ന്മാ​ർ തോ​റ്റു. 

Tags:    
News Summary - Liverpool frustrated in shock defeat away to Swansea City-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.