പാരിസ്: കെയ്ലിയൻ എംബാപ്പെയുടെ ഏക ഗോളിൽ ഫ്രഞ്ച് ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് പി.എസ്.ജി. ഞായറാഴ്ച നടന്ന മത്സരത്തിൽ ടൊളോസെയെ പി.എസ്.ജി 1-0ത്തിന് തോൽപിച്ചു. പരി ക്കേറ്റ മുൻനിര താരങ്ങളായ എഡിൻസൻ കവാനി, നെയ്മർ എന്നിവരില്ലാതെയാണ് പി.എസ്.ജി പോരിനിറങ്ങിയത്. ചാമ്പ്യന്മാരുടെ മുന്നേറ്റങ്ങളൊന്നും ആദ്യപകുതി ലക്ഷ്യംകണ്ടില്ല. ഒടുവിൽ കൗമാരതാരം എംബാപ്പെ 74ാം മിനിറ്റിൽ ഗോൾ നേടി ടീമിനെ രക്ഷിക്കുകയായിരുന്നു. ഫ്രഞ്ച് ലീഗിൽ ടോപ് സ്കോറർ പട്ടികയിൽ ഒന്നാമതുള്ള താരത്തിെൻറ 27ാം ഗോളാണിത്. 80 പോയൻറുള്ള പി.എസ്.ജി രണ്ടാം സ്ഥാനക്കാരായ ലില്ലെയുമായി 20 േപായൻറ് മുന്നിലാണ്.
റോമയെ തകർത്ത് നാപോളി; ഇൻറർ തോറ്റു മിലാൻ: ആദ്യ നാലിലെത്താനുള്ള എ.എസ് റോമയുടെ പോരാട്ടം തകർത്ത് നാപോളി. വിജയവഴിയിൽ തിരിച്ചെത്താനിറങ്ങിയ എ.എസ് റോമയെ 4-1ന് നാപോളി തകർത്തു. ആർകഡിയസ് മിലിക്(2), ഡ്രിയസ് മെർടിനസ്(49), സിമോണെ വെർഡി(54), എമിൻ യൂനുസ്(81) എന്നിവരാണ് ഗോൾ നേടിയത്. ആദ്യപകുതിയിൽ ലഭിച്ച പെനാൽറ്റിയിലാണ്(45- ഡീഗോ പെറോട്ടി) റോമയുടെ ആശ്വാസ ഗോൾ. നാപോളി(63) രണ്ടും റോമ(47) ഏഴും സ്ഥാനത്താണ്. അതേസമയം, ഇൻറർ മിലാൻ ലാസിയയോട് അപ്രതീക്ഷ തോൽവി ഏറ്റുവാങ്ങി. സെർജി സാവിചിെൻറ(12) ഏക ഗോളിലാണ് മൂന്നാംസ്ഥാനത്തുള്ള ഇൻറർ മിലാൻ തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.