Posted On
date_range Updated On
date_range യുവൻറസിന് ആദ്യ തോൽവി
ടൂറിൻ: ഇറ്റാലിയൻ ലീഗിലെ യുവൻറസിെൻറ അപരാജിത കുതിപ്പിന് ഫുൾസ്റ്റോപ്പിട്ട് ലാസിയോ.3-1നാണ് ലാസിയോ നിലവിലെ ജേതാക്കളെ തറപറ്റിച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലൂടെ 25ാം മിനിറ്റിൽ യുവൻറസാണ് ആദ്യം ലീഡ് നേടിയത്.
ലൂയി ഫിലിപ് (46), മിലിൻകോവിച് സാവിച് (74), ഫിലിപ് കെയ്സിഡോ (95) എന്നിവർ ലാസിയോക്കായി ലക്ഷ്യം കണ്ടു. 15 മത്സരങ്ങളിൽനിന്ന് 36 പോയൻറുമായി യുവൻറസ് രണ്ടാമതാണ്. 38 പോയൻറുള്ള ഇൻറർമിലാനാണ് ഒന്നാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.