Posted On
date_range Updated On
date_range മെസ്സിക്ക് തോൽവിയോടെ വരവേൽപ്പ്; ബാഴ്സയെ വീഴ്ത്തി റയൽ ബെറ്റിസ്
ബാഴ്സലോണ: പരിക്കിെൻറ ഇടവേളക്കുശേഷം തിരിച്ചെത്തിയ ലയണൽ മെസ്സിക്ക് നൂകാംപിൽ തോൽവിയോടെ വരവേൽപ്പ്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ 15ാം സ്ഥാനക്കാരായ റയൽ ബെറ്റിസ് 4-3നാണ് ചാമ്പ്യന്മാരെ വീഴ്ത്തിയത്. കളിയുടെ ആദ്യപകുതിയിൽ തന്നെ ബെറ്റിസ് ഇരട്ട ഗോളടിച്ചു.
ജൂനിയർ ഫിർപോ (20), ജാക്വിൻ സാഞ്ചസ് (34) എന്നിവരാണ് ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിൽ ലയണൽ മെസ്സിയുടെ പെനാൽറ്റി ഗോളിൽ (68) ബാഴ്സ തിരിച്ചടി തുടങ്ങിയെങ്കിലും റയലിെൻറ ഗോൾവേട്ടക്ക് വീര്യം കൂടിയേ ഉള്ളൂ. ലോ സെൽസോ (71), സെർജിയോ കനാലസ് (83) എന്നിവർ ലീഡുയർത്തി. 79ാം മിനിറ്റിൽ അർതുറോ വിദാലും, ഇഞ്ചുറി ടൈമിൽ മെസ്സിയും സ്കോർ ചെയ്തെങ്കിലും ബാഴ്സയുടെ തോൽവി മാറ്റാനായില്ല.
മറ്റു മത്സരങ്ങളിൽ അത്ലറ്റികോ മഡ്രിഡ് 3-2ന് അത്ലറ്റിക് ബിൽബാവോയെ വീഴ്ത്തി. ഡീഗോ ഗോഡിെൻറ ഇഞ്ച്വറി ടൈം ഗോളാണ് വിജയമൊരുക്കിയത്. 24 പോയൻറുമായി ബാഴ്സ തന്നെ ഒന്നാമത്. അത്ലറ്റികോ മഡ്രിഡ് (23), അലാവസ് (23) എന്നിവർ തൊട്ടുപിന്നിലുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.