Posted On
date_range Updated On
date_range ബാഴ്സക്ക് പിന്നാലെ ലാലിഗയിൽ റയലിന് സമനില
മഡ്രിഡ്: ബാഴ്സേലാണക്ക് പിന്നാലെ ലാ ലിഗയിൽ റയൽ മഡ്രിഡിനും സമനിലക്കുരുക്ക്. അത്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിൽ 14ാം മിനിറ്റിൽ വഴങ്ങിയ ഗോളിന് തോൽവി മണത്തിരിക്കെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടി ടീമിനെ (1-1) തോൽക്കാതെ രക്ഷപ്പെടുത്തുകയായിരുന്നു.
സീസണിൽ ചാമ്പ്യന്മാരുടെ എട്ടാം സമനിലയാണിത്. ജയിച്ചിരുന്നെങ്കിൽ റയലിന് രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിനു തൊട്ടു പിന്നിലെത്താമായിരുന്നു. ബാഴ്സലോണക്ക് 83ഉം അത്ലറ്റികോ മഡ്രിഡിന് 71ഉം റയലിന് 68ഉം പോയൻറാണ്. ലാ ലിഗ ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോ (24), മെസ്സിക്ക് (29) പിറകെ രണ്ടാമതെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.