Posted On
date_range Updated On
date_range കേരള പ്രീമിയര്‍ ലീഗ്: എഫ്.സി തൃശൂർ x കെ.എസ്.ഇ.ബി ഫൈനൽ
തൃശൂര്‍/തിരൂർ: കേരള പ്രീമിയര്‍ ലീഗ് ഫുട്ബാൾ ഫൈനലിൽ എഫ്.സി തൃശൂരും കെ.എസ്.ഇ.ബി തിരുവനന്തപുരവും ഏറ്റുമുട്ടും. തിരൂരിൽ നടന്ന ആദ്യ സെമിയിൽ സാറ്റ് തിരൂരിനെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മറികടന്ന് തിരുവനന്തപുരം കെ.എസ്.ഇ.ബി (1-4) ഫൈനലിൽ ഇടംപിടിച്ചു. കളി ഗോൾരഹിത സമനിലയിൽ കലാശിച്ചതിനെ തുടർന്നാണ് വിധിനിർണയം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. കെ.എസ്.ഇ.ബിക്കായി ജോബി ജസ്റ്റിൻ, ഫ്രാൻസിസ്, വി.വി. സുർജിത്, എം. അലക്സ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ സാറ്റ് തിരൂരിലെ രാഹുൽ മാത്രമാണ് പന്ത് വലയിലെത്തിച്ചത്.
തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ എഫ്.സി തൃശൂര്‍- മലപ്പുറം ഗോകുലം എഫ്.സിയെ(6-- 5) പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്. . തൃശൂര്‍ കോര്പറേഷന് സ്റ്റേഡിയത്തില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് ഫൈനൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.