അണ്ടർ 20 ലോകകപ്പ്​: അർജൻറീന പുറത്ത്​; കൊറിയ പ്രീക്വാർട്ടറിൽ

ഇഞ്ചിയോൺ: കൊറിയൻ മെസ്സിയുടെ ഗോളിൽ തോൽവി വഴങ്ങിയ അർജൻറീന അണ്ടർ 20 ഫിഫ ലോകകപ്പ്​ ഗ്രൂപ്​ റൗണ്ടിൽ പുറത്ത്​. തുടർച്ചയായ രണ്ടാം തോൽവി വഴങ്ങിയാണ്​ മടക്കടിക്കറ്റുറപ്പിച്ചത്​. രണ്ട്​ ജയവുമായി ആതിഥേയരായ ദക്ഷിണ കൊറിയ പ്രീക്വാർട്ടറിൽ കടന്നു. കൊറിയ 2-1നാണ്​ അർജൻറീനയെ വീഴ്​ത്തിയത്​. മറ്റൊരു മത്സരത്തിൽ ഇംഗ്ലണ്ട്​ 1-1ന്​ ഗ്വിനിയയോട്​ സമനില വഴങ്ങി. ഗ്രൂപ്​ ‘ബി’യിൽ നിന്നും വനാതുവിനെ വീഴ്​ത്തി (7-0) രണ്ടാം ജയവുമായി വെനിസ്വേലയും പ്രീക്വാർട്ടറിൽ കടന്നു. ജർമനി-മെക്​സികോ മത്സരം സമനിലയിൽ (0-0) പിരിഞ്ഞു.
 
Tags:    
News Summary - Korea clinch knockout berth with win over Argentina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT