Posted On
date_range Updated On
date_range കിങ്സ് കപ്പ്: ആറു ഗോൾ ജയവുമായി റയൽ മഡ്രിഡ്
മഡ്രിഡ്: കിങ്സ് കപ്പിൽ ബാഴ്സക്കും അത്ലറ്റികോ മഡ്രിഡിനും പിന്നാലെ തകർപ്പൻ ജയവുമായി റയൽ മഡ്രിഡ്. സാൻറി യാഗോ ബെർണബ്യൂവിൽ നടന്ന പോരാട്ടത്തിൽ മെലിയ്യയെ 6-1ന് തോൽപിച്ചു. ആദ്യ പാദത്തിൽ നാലു ഗോളിന് ജയിച്ചതോടെ, ഇരു പാദങ്ങളിലുമായി 10-1െൻറ വമ്പൻ ജയമാണ് റയലിന്.
മൂന്നാം ഡിവിഷൻ ടീമായ മെലിയ്യക്കെതിരെ പ്രമുഖരെ കരക്കിരുത്തിയപ്പോൾ, ഇസ്കോയുടെ ക്യാപ്റ്റൻസിയിലാണ് റയൽ ടീം ഇറങ്ങിയത്. ഒരു ഗോളിന് വഴിയൊരുക്കിയും രണ്ടു ഗോളുകൾ വീതം നേടിയും ഇസ്കോയും (47, 83) അസെൻസിയോയും (33, 35) നിറഞ്ഞുനിന്ന മത്സരത്തിൽ ജാവി സാഞ്ചസും (39), വിനീഷ്യസ് ജൂനിയറും (75) മറ്റു ഗോളുകൾ നേടി. പെനാൽറ്റിയിലാണ് എതിരാളികളുടെ (81) ആശ്വാസ ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.