കി​ങ്​​സ്​ ക​പ്പ്: ബാ​ഴ്​​സ ക്വാ​ർ​ട്ട​റി​ൽ

ബാ​ഴ്​​സ​ലോ​ണ: ആ​ദ്യ​പാ​ദ​ത്തി​ൽ തോ​റ്റ​തി​ന്​ നൂ​കാ​മ്പി​ൽ തി​രി​ച്ച​ടി​ച്ച്​ ക​റ്റാ​ല​ൻ പ​ട. കി​ങ്​​സ ്​ ക​പ്പ്​ ര​ണ്ടാം​പാ​ദ പോ​രാ​ട്ട​ത്തി​ൽ ലെ​വാ​​െൻറ​യെ 3-0ത്തി​ന്​ തോ​ൽ​പി​ച്ച്​ ബാ​ഴ്​​സ​ലോ​ണ ക്വാ​ർ​ട് ട​റി​ൽ പ്ര​വേ​ശി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 4-2​െൻ​റ ജ​യ​വു​മാ​യാ​ണ്​ അ​വ​സാ​ന എ​ട്ടി​ൽ ക​ട​ന്ന​ത്. ഫ്ര​ഞ്ച്​ താ​രം ഒ​സ്​​മാ​നെ ഡെം​ബ​ലെ ര​ണ്ടു ഗോ​​ളു​മാ​യി​ ബാ​ഴ്​​സ​ലോ​ണ​യു​ടെ തി​രി​ച്ചു​വ​ര​വ്​ അ​നാ​യാ​സ​ക​ര​മാ​ക്കി.

ലെ​വാ​​െൻറ​​യു​ടെ ത​ട്ട​ക​ത്തി​ൽ 2-1​െൻ​റ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ ബാ​ഴ്​​സ​ലോ​ണ, ര​ണ്ടാം​പാ​ദ​ത്തി​ൽ നേ​ര​ി​യ സ​മ്മ​ർ​ദ​വു​മാ​യാ​ണ്​ ഇ​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ ഇ​ല്ലാ​യി​രു​ന്ന സൂ​പ്പ​ർ​താ​രം ​ല​യ​ണ​ൽ മെ​സ്സി ആ​ദ്യ ഇ​ല​വ​നി​ൽ​ത​ന്നെ ഇ​റ​ങ്ങി​യ​തോ​ടെ ട്രാ​ക്കി​ലാ​യ ബാ​ഴ്​​സ​മു​ന്നേ​റ്റം 30ാം മി​നി​റ്റി​ൽ ഒ​സ്​​മാ​നെ ഡെം​ബ​െ​ല​യി​ലൂ​ടെ മു​ന്നി​ലെ​ത്തി. തൊ​ട്ടു​പി​ന്നാ​ലെ മെ​സ്സി​യു​ടെ പാ​സി​ൽ നി​ന്നും (31) ഡെം​ബ​െ​ല​യു​ടെ ര​ണ്ടാം​ഗോ​ൾ. ര​ണ്ടാം പ​കു​തി​യി​ൽ മെ​സ്സി​യും(53) ഗോ​ൾ നേ​ടി​യ​തോ​ടെ ബാ​ഴ്​​സ തി​രി​ച്ചു​വ​ര​വ്​ പൂ​ർ​ണ​മാ​ക്കി.

Tags:    
News Summary - kings cup barca in quarters-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.