Posted On
date_range Updated On
date_range ശ്രീകാന്തിന് പത്മശ്രീ ശിപാർശ
ന്യൂഡൽഹി: ബാഡ്മിൻറൺ താരം കിഡംബി ശ്രീകാന്തിന് പത്മശ്രീ പുരസ്കാരത്തിന് നാമനിർദേശം. പരമോന്നത സിവിലിയൻ പുരസ്കാരങ്ങൾക്കുള്ള നാമനിർദേശ തീയതി സെപ്റ്റംബർ 15ന് അവസാനിച്ചിരിക്കെ മുൻ കായിക മന്ത്രി വിജയ് ഗോയൽ നേരിട്ടാണ് ശ്രീകാന്തിെൻറ പേര് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചത്.
സീസണിൽ നാല് സൂപ്പർ സീരീസ് കിരീടം ചൂടി ചരിത്രം കുറിച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് വൈകിയുള്ള നാമനിർദേശം.
ഒരു സീസണിൽ നാല് സൂപ്പർ സീരീസ് കിരീടമണിയുന്ന നാലാമത്തെ ബാഡ്മിൻറൺ താരവും ആദ്യ ഇന്ത്യക്കാരനുമായി കെ. ശ്രീകാന്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.