സൂപ്പർ കപ്പിലും ബ്ലാസ്​റ്റേഴ്​സിന്​ തോൽവി

ഭുവ​േനശ്വർ: പടിക്കൽ കലമുടയ്​ക്കുന്ന പതിവ്​ കേരള ബ്ലാസ്​റ്റേഴ്​സിനെ ഇനിയും വിട്ടുപിരിഞ്ഞിട്ടില്ല. സൂപ്പർ കപ്പ്​ ഫുട്​ബാളിൽ നെ​േരാക്ക എഫ്​.സിക്കെതിരെ 2-0ന്​ മുന്നിൽ നിന്ന ശേഷം തുടർച്ചയായി മൂന്നു ഗോളുകൾ വഴങ്ങി പരാജയം ഏറ്റുവാങ്ങി. ​െഎ ലീഗിൽ രണ്ടാം സ്​ഥാനക്കാരായ നെരോക്കയ്​ക്കു മുന്നിൽ ​െഎ.എസ്​.എല്ലിലെ ആറാം സ്​ഥാനക്കാരായ ബ്ലാസ്​റ്റേഴ്​സ്​ അടിയറവു പറഞ്ഞു.

ആദ്യ പകുതിയിൽ പെനാൽട്ടിയിലൂടെ പുൾഗ നേടിയ ഗോളിലൂടെയായിരുന്നു ബ്ലാസ്​റ്റേഴ്​സ്​ മുന്നി​െലത്തിയത്​. കളിയുടെ 11ാം മിനിട്ടിൽ നെ​േരാക്കയുടെ ബോക്​സിനുള്ളിൽ അവരുടെ ഗുർമാംഗി സിങ്ങ്​ പന്ത്​ കൈകൊണ്ടു തൊട്ടതിനാണ്​ റഫറി പെനാൽട്ടി വിധിച്ചത്​. രണ്ടാം പക​ുതി തുടങ്ങിയത്​ ബ്ലാസ്​റ്റേഴ്​സി​​െൻറ മുന്നേറ്റത്തോടെയായിരുന്നു. 49ാം മിനിട്ടിൽ മലയാളി താരം കെ. പ്രശാന്തി​​െൻറ മികച്ച ഗോളിലൂടെ വീണ്ടും ലീഡുയർത്തിയ ബ്ലാസ്​റ്റേഴ്​സ്​ തുടർന്ന്​ ആലസ്യത്തിലേക്ക്​ വീഴുന്നതാണ്​ കണ്ടത്​. 
അവസരം മ​ുതലെടുത്ത നെരോക്ക ബ്ലാസ്​റ്റേഴ്​സ്​ ഗോൾമുഖം നോക്കി ഇരച്ചുകയറുന്നതാണ്​ ആളൊഴിഞ്ഞ മൈതാനം കണ്ടത്​. 70–ാം മിനിറ്റിൽ ജീൻ ജൊവാക്കിമാണ് നെറോക്കയ്ക്കായി ആദ്യ ഗോൾ നേടിയത്​. 

ഒമ്പതു മിനിട്ട്​ കഴിഞ്ഞപ്പോൾ പ്രീതം സിങ്ങി​​െൻറ ക്രോസ്​ വില്ല്യംസ്​ ഹെഡറിലൂടെ വലയിലാക്കിയപ്പോൾ പൊരുതാനുള്ള ആവേശമൊക്കെ കൈവിട്ട മട്ടിലായിരുന്നു ബ്ലാസ്​റ്റേഴ്​സ്​. 82–ാം മിനിറ്റിൽ സ്വന്തം ബോക്സിനുള്ളിൽ വെസ് ബ്രൗൺ പന്ത് കൈകൊണ്ടു തടുത്തപ്പോൾ ബ്ലാസ്റ്റേഴ്സി​​െൻറ ആദ്യ ഗോളിന്​ സമാനമായി റഫറി പെനാൽട്ടി വിധിച്ചു. ചിഡി എടുത്ത കിക്ക്​ വെടിച്ചില്ലു പോലെ വലയിൽ പതിച്ചപ്പോൾ ബ്ലാസ്​റ്റേഴ്​സി​​െൻറ പരാജയം പൂർണമായി.  

Tags:    
News Summary - KeralaBlasters Vs NerocaFC-Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.