???? ?????????????? ????????? ???????????? ??????????????

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം പതിപ്പിലെ പോരാട്ടങ്ങള്‍ ആവേശകരമായ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സെമിഫൈനല്‍ സ്വപ്നങ്ങള്‍ വര്‍ണാഭമാക്കാന്‍ നിര്‍ണായക വിജയം തേടി കേരള ബ്ളാസ്റ്റേഴ്സ് വീണ്ടും കൊച്ചിയുടെ മണ്ണില്‍ ഇറങ്ങുന്നു.

വെള്ളിയാഴ്ച വൈകീട്ട് ഏഴു മണിക്ക് എഫ്.സി പുണെ സിറ്റിക്കെതിരെ പന്തുതട്ടാനിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ ലക്ഷ്യം സ്റ്റീവ് കോപ്പലിനും കൂട്ടര്‍ക്കുമില്ല. തോല്‍വിയോ സമനിലയോ കൊച്ചിയുടെ സെമി പ്രതീക്ഷ ഒറ്റയടിക്ക് തകര്‍ക്കില്ളെങ്കിലും വിജയത്തോടെ മുന്നോട്ടുള്ള പ്രയാണം സുഗമമാവുമെന്നതിനാല്‍ ആ ലക്ഷ്യത്തിലേക്ക് തന്നെയാവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ മഞ്ഞപ്പട പന്തുതട്ടാനിറങ്ങുക. പുണെയില്‍ നടന്ന കളിയില്‍ ഇരുടീമുകളും 1-1ന് പോയന്‍റ് പങ്കുവെക്കുകയായിരുന്നു. 

ടീമുകള്‍ പ്രതീക്ഷയില്‍

13 കളികളില്‍ 22 പോയന്‍റുമായി മുംബൈ എഫ്.സി സെമിയുറപ്പിച്ചുകഴിഞ്ഞു. ബാക്കിയുള്ള മൂന്നു സ്ഥാനങ്ങള്‍ക്കായി മറ്റ് ടീമുകള്‍ക്കും സാധ്യത അവശേഷിക്കുന്നതിനാല്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും നിര്‍ണായകമാണ്. 12 കളികളില്‍ 18 പോയന്‍റുമായി അത്ലറ്റികോ ഡി കൊല്‍ക്കത്ത ആണ് രണ്ടാമതുള്ളത്. 17 പോയന്‍റുള്ള ഡല്‍ഹി ഡൈനാമോസ് മൂന്നാമതാണ്.  പുണെ, ബ്ളാസ്റ്റേഴ്സ് ടീമുകള്‍ 15 വീതം പോയന്‍റുമായി തുല്യനിലയില്‍ തുടരുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനും ചെന്നൈയിന്‍ എഫ്.സിക്കും 14 പോയന്‍റ് വീതമുണ്ട്. 11 പോയന്‍റുളള എഫ്.സി ഗോവയുടെ സെമി പ്രതീക്ഷ ഏറെക്കുറെ മങ്ങി.

തോല്‍വി മറക്കാന്‍

മുംബൈ സിറ്റിയോട് 5-0ത്തിന് ഏറ്റുവാങ്ങിയ കനത്ത തോല്‍വിയുടെ നിരാശയില്‍നിന്ന് കരകയറുക എന്നതാണ് ബ്ളാസ്റ്റേഴ്സിന്‍െറ പ്രാഥമിക ലക്ഷ്യം. കൊച്ചിയില്‍ ബ്ളാസ്റ്റേഴ്സ് 1-0ത്തിന് തോല്‍പിച്ചുവിട്ട ടീമിനോടാണ് മുംബൈയില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയത്. ലീഗിലെ മികച്ച ഡിഫന്‍സീവ് ടീം എന്ന വിശേഷണം ഒറ്റ മത്സരം കൊണ്ട് തവിടുപൊടിയാവുകയായിരുന്നു. മാര്‍ക്വീ താരം ആരോണ്‍ ഹ്യൂസിന്‍െറ അഭാവം ചൂണ്ടിക്കാണിക്കാമെങ്കിലും പല മത്സരങ്ങളിലും അതുണ്ടായിരുന്നെന്ന കാര്യം വിസ്മരിക്കാനാവില്ല. മികച്ച പോരാട്ടവീര്യം പുറത്തെടുക്കുന്ന സെഡ്രിക് ഹെങ്ബര്‍ട്ടിനും സന്ദേശ് ജിങ്കാനും പലവട്ടം പിഴച്ചത് ഇനി ആവര്‍ത്തിക്കില്ളെന്ന പ്രതീക്ഷയിലാണ് കോപ്പല്‍.

വമ്പന്‍ തോല്‍വിയോടെ ഗോള്‍ശരാശരി മൈനസ് നാലിലേക്ക് കൂപ്പുകുത്തിയതിനാല്‍ സെമി പ്രവേശനത്തിന് അതിനെ ആശ്രയിക്കാനാവില്ല. പുണെക്കെതിരെ തോറ്റാല്‍ 29ന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കൊല്‍ക്കത്തയിലും നാലിന് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ കൊച്ചിയിലും നടക്കുന്ന മത്സരങ്ങള്‍ ബ്ളാസ്റ്റേഴ്സിന് അതിനിര്‍ണായകമാവും. ആ രണ്ടു കളികളും ജയിച്ചാലും സെമി പ്രവേശനത്തിന് മറ്റു മത്സരഫലങ്ങളെ ആശ്രയിക്കേണ്ടിയും വരും.

പ്രതിരോധ ഫ്യൂസ് കെട്ടാന്‍ ഹ്യൂസ് ഇറങ്ങുമോ?

മുംബൈക്കെതിരെ ആടിയുലഞ്ഞ ബ്ളാസ്റ്റേഴ്സ് പ്രതിരോധത്തെ താങ്ങിനിര്‍ത്താന്‍ ഹ്യൂസ് ഇറങ്ങുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. വടക്കന്‍ അയര്‍ലന്‍ഡ് താരം കളിക്കും എന്നാണ് കോപ്പല്‍ നല്‍കുന്ന സൂചന. ഹ്യൂസ്-ഹെങ്ബര്‍ട്ട് ജോടി പ്രതിരോധമധ്യം കാക്കുന്നതോടെ പ്രതീക് ചൗധരിക്ക് പകരം വലതുബാക്കായി ജിങ്കാനായിരിക്കുമുണ്ടാവുക. ഇടത്ത് പതിവുപോലെ ഹോസു പ്രീറ്റോയും. എന്നാല്‍, കഴിഞ്ഞ കളിയില്‍ പിഴവുകളേറെ വരുത്തിയ ജിങ്കാനുപകരം റിനോ ആന്‍േറായെ ഇറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മുംബൈക്കെതിരെ വലതുബാക്കായി പ്രതീകിനെ നിലനിര്‍ത്തി റിനോയെ ഇടതുവിങ്ങറായി കളിപ്പിച്ചത് തിരിച്ചടിയായിരുന്നു. ഒൗട്ട് ഓഫ് പൊസിഷനില്‍ നിറംമങ്ങിയ റിനോ രണ്ടാം പകുതിയില്‍ വലതുവിങ് ബാക്കായി തിരിച്ചത്തെിയപ്പോഴാണ് കളിച്ചുതുടങ്ങിയത്.

മധ്യനിരയില്‍ അസ്റാക് മെഹ്മത്-മെഹ്താബ് ഹുസൈന്‍-ദിദിയര്‍ കാഡിയോ ത്രയവും മുന്‍നിരയില്‍ സി.കെ. വിനീത്-അന്‍േറാണിയോ ജര്‍മന്‍ ജോടിയും തന്നെയായിരിക്കും അണിനിരക്കുക. രണ്ടു കളികളില്‍ അവസാന നിമിഷ ഗോളുകളുമായി ജയിപ്പിച്ച വിനീത് ഒരിക്കല്‍ കൂടി ടീമിന്‍െറ രക്ഷക്കത്തെുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പിന്നിലായ ശേഷം തിരിച്ചടിക്കുക എന്നത് എപ്പോഴും നടപ്പാക്കാനാവുന്ന കേളീശൈലിയല്ളെന്ന് മുംബൈക്കെതിരായ തോല്‍വി ടീമിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ പുണെക്കെതിരെ തുടക്കം മുതലേ ആക്രമിച്ചുകയറുകയാവും ബ്ളാസ്റ്റേഴ്സിന്‍െറ ഗെയിം പ്ളാന്‍.

സെമിയിലത്തെുമെന്ന് കോപ്പല്‍

മികച്ച വിജയത്തില്‍ മതിമറക്കുകയോ കനത്ത തോല്‍വിയില്‍ നിരാശപ്പെടുകയോ തന്‍െറ ശൈലിയല്ളെന്ന് കേരള ബ്ളാസ്റ്റേഴ്സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍. മുംബൈക്കെതിരായ തോല്‍വിയോടെ ടീമിന്‍െറ പ്രതീക്ഷ അസ്തമിച്ചിട്ടില്ളെന്നും അടുത്ത കളികളില്‍ മികച്ച ഫലം ലഭിച്ചാല്‍ ബ്ളാസ്റ്റേഴ്സ് സെമിയിലത്തെുമെന്നും കോപ്പല്‍ പറഞ്ഞു.

‘‘14 മത്സരങ്ങളിലെ ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് ടീം വിലയിരുത്തപ്പെടുക. സെമിയിലത്തെിയോ എന്നതാണ് നോക്കുക. എങ്ങനെ എത്തി എന്നതല്ല. അതിനാല്‍ തന്നെ സ്കോര്‍ ലൈനില്‍ വലിയ കാര്യമില്ല’’ -കോപ്പല്‍ അഭിപ്രായപ്പെട്ടു. അടുത്ത മൂന്നു മത്സരങ്ങളും ജയിക്കുക എന്നതാണ് ലക്ഷ്യമെന്നും അതിനുള്ള മികവ് ടീമിനുണ്ടെന്നും കോപ്പല്‍ കൂട്ടിച്ചേര്‍ത്തു.

 

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.