ഐ.എസ്.എല്‍ ഫൈനല്‍: ടിക്കറ്റ് തീര്‍ന്നു; പ്രതിഷേധവുമായി ഫുട്ബാള്‍ പ്രേമികള്‍

കൊച്ചി: കേരള ബ്ളാസ്റ്റേഴ്സ് ഫൈനലില്‍ പ്രവേശിച്ചതോടെ ഞായറാഴ്ച കൊച്ചിയില്‍ നടക്കുന്ന കലാശക്കളിയുടെ ടിക്കറ്റ് ചൂടപ്പംപോലെ വിറ്റുതീര്‍ന്നു. ഓണ്‍ലൈന്‍  ടിക്കറ്റുകള്‍ വ്യാഴാഴ്ച രാവിലെ എട്ടു മണിയോടെയും സ്റ്റേഡിയം ബോക്സ് ഓഫിസ് ടിക്കറ്റുകള്‍ ഉച്ചയോടെയുമാണ് വിറ്റുതീര്‍ന്നത്. വേറൊരിടത്തും ടിക്കറ്റ് വില്‍പനയില്ല.

ഇതത്തേുടര്‍ന്ന് മണിക്കൂറുകളോളം സ്റ്റേഡിയത്തിലെ ബോക്സ് ഓഫിസിന് മുന്നില്‍ കാത്തുനിന്ന നിരവധി പേര്‍ ടിക്കറ്റ് കിട്ടാതെ നിരാശരായി മടങ്ങി. കുറഞ്ഞ ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്ക് വെച്ചുള്ളൂ എന്നാരോപിച്ച് ഒരുവിഭാഗം ആരാധകര്‍ ബോക്സ് ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് സംഘം സ്ഥലത്തത്തെി.  അതേസമയം ബോക്സ് ഓഫിസ് കൗണ്ടര്‍ ശനിയാഴ്ച രാവിലെ വീണ്ടും തുറക്കുമെന്നാണ് സൂചന. അവശേഷിക്കുന്ന 5,000 ടിക്കറ്റുകള്‍ അന്ന് വില്‍പനക്ക് വെക്കുമെന്നാണ് അറിയുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്തെ തുടങ്ങിയിരുന്നുവെങ്കിലും ബുധനാഴ്ച രാത്രി കേരളം ഫൈനലിലത്തെിയതോടെയാണ് ടിക്കറ്റുകള്‍ ശരവേഗത്തില്‍ വിറ്റുപോയത്.

കേരളം ജയിച്ചാല്‍ മാത്രം ടിക്കറ്റെടുക്കാമെന്ന ധാരണയില്‍ പലരും മുന്‍കൂര്‍ ബുക്ക് ചെയ്യാതെ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഫൈനലിലത്തെിയതിന് തൊട്ടുപിന്നാലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്ളാസ്റ്റേഴ്സ് ആരാധകരുടെ തള്ളിക്കയറ്റമായിരുന്നു. ഡി, ബി ബ്ളോക്ക് ടിക്കറ്റുകള്‍ക്ക് പുറമേ നേരത്തെ 200 രൂപക്ക് വിറ്റിരുന്ന ഗാലറി ടിക്കറ്റുകളും ഇത്തവണ 300 രൂപക്കാണ് വിറ്റത്. എ, സി, ഇ ബ്ളോക്ക് ടിക്കറ്റുകള്‍ക്ക് 500 രൂപയായിരുന്നു വില. 500 രൂപയുടെ ഭൂരിഭാഗം ടിക്കറ്റുകളും ഓണ്‍ലൈനില്‍ തന്നെ വിറ്റുതീര്‍ന്നതിനാല്‍ 300 രൂപയുടെ ടിക്കറ്റുകള്‍ മാത്രമാണ് വ്യാഴാഴ്ച ബോക്സ് ഓഫിസില്‍ വില്‍പനക്കായി വെച്ചത്. എന്നാല്‍, രാവിലെ തന്നെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടു. പ്രധാന റോഡ് വരെ ക്യൂ നീണ്ടു. ടിക്കറ്റുകള്‍ കുറവായതിനാല്‍ ഒരാള്‍ക്ക് ഒരു ടിക്കറ്റ് മാത്രമേ നല്‍കൂ എന്ന അധികൃതരുടെ നിലപാട് സംഘര്‍ഷത്തിനിടയാക്കി. മണിക്കൂറുകളോളം കാത്തുനിന്ന ശേഷമാണ് പലര്‍ക്കും ടിക്കറ്റുകള്‍ സ്വന്തമാക്കാനായത്. പകുതിയോളം പേര്‍ ടിക്കറ്റ് വാങ്ങാനാവാതെ മടങ്ങി.

ഫൈനല്‍ വീക്ഷിക്കാന്‍ അനേകം വിശിഷ്ടാതിഥികള്‍ ഉണ്ടാവുമെന്നതിനാല്‍ വി.ഐ.പി  സീറ്റുകളും വി.വി.ഐ.പി ഭാഗത്തുള്ള ചെയര്‍ ടിക്കറ്റുകളും സംഘാടകര്‍ വെട്ടിക്കുറച്ചു. വി.വി.ഐ.പി സീറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനായിരുന്നു ഇത്. അതിനാല്‍ 500 രൂപയുടെ കുറഞ്ഞ എണ്ണം ടിക്കറ്റുകള്‍ മാത്രമേ വില്‍പനക്കുണ്ടായുള്ളൂ. ഒൗദ്യോഗികമായി 55,000 പേര്‍ക്ക് കളി കാണാനുള്ള സൗകര്യമാണ് സ്റ്റേഡിയത്തിലുള്ളത്.

 

Tags:    
News Summary - kerala blasters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.