കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് നാലാം സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ പരിശീലന ക്യാമ്പ് ഉടന്‍ തുടങ്ങുമെന്ന് ടീം ഉടമകളിലൊരാളായ പ്രസാദ് പൊട്ട്ലൂരി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തിയായിരിക്കും ആദ്യഘട്ട ക്യാമ്പ്. ലീഗിനുമുമ്പ് വിദേശതാരങ്ങള്‍ ടീമിനൊപ്പം ചേരും. സ്പെയിനിലായിരിക്കും ടീമിെൻറ വിദേശ പരിശീലനം. കൊച്ചി അണ്ടർ17 ലോകകപ്പ് വേദിയായതിനാല്‍ പരിശീലനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്നും അണ്ടർ17 ലോകകപ്പിനുശേഷം പരിശീലന ഗ്രൗണ്ടുകള്‍ വിട്ടുകിട്ടാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്.എല്‍ മൂന്ന് സീസൺ കഴിഞ്ഞെങ്കിലും ടീം മാനേജ്മെൻറിന് ഇതുവരെ ലാഭമുണ്ടാക്കാനായിട്ടില്ല. ലാഭമോ നഷ്ടമോ ഇല്ലാത്ത സാഹചര്യം വരാന്‍പോലും അഞ്ചുവര്ഷത്തോളമെങ്കിലും എടുക്കും. ടീം സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി, സഹപരിശീലകന്‍ തങ്ബോയി സിങ്തോ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച നടക്കുന്ന ആറന്മുള വള്ളംകളിക്ക് ആവേശം പകരാന്‍ ബ്ലാസ്റ്റേഴ്സിെൻറ പേര് ആലേഖനം ചെയ്ത് പ്രത്യേകം തയാറാക്കിയ ബോട്ടില്‍ താരങ്ങള്‍ക്കൊപ്പം മൂവരും പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.