കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള കേരള ബ്ലാസ്റ്റേഴ്സിെൻറ വിദേശ പരിശീലനം ഞായറാഴ്ച തുടങ്ങും. തീരദേശ നഗരമായ മാർബെല്ലയിലാണ് പരിശീലനം. കോച്ച് റെനെ മ്യുളെസ്റ്റീനും ബെർബറ്റോവ്, ഇയാൻ ഹ്യൂം, കറേജ് പെകുസൺ, വെസ് ബ്രൗൺ ഉൾപ്പെടെ വിദേശ താരങ്ങളും ഞായറാഴ്ച ടീമിനൊപ്പം ചേരും.
വ്യാഴാഴ്ച രാത്രിയോടെയാണ് ഹൈദരാബാദിൽനിന്ന് അസിസ്റ്റൻറ് കോച്ച് താങ്ബോയ് സിങ്തോയുടെ നേതൃത്വത്തിൽ ടീം സ്പെയിനിലേക്ക് പുറപ്പെട്ടത്. ദേശീയ ക്യാമ്പിലുള്ള സന്ദേശ് ജിങ്കാൻ, ലാൽരുത്താര, ജാക്കിചന്ദ് സിങ്, സി.കെ. വിനീത് എന്നിവർ അടുത്തവാരം ടീമിനൊപ്പം ചേരും. നവംബർ 17ന് ഉദ്ഘാടന മത്സരത്തിൽ എ.ടി?കൊൽക്കത്തെയെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യം നേരിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.