Posted On
date_range Updated On
date_range ഗോളടിച്ച് റൊണാൾഡോ; യുവൻറസിന് ജയം
ടൂറിൻ: പരിക്ക് മാറിയെത്തിയ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്കോർ ചെയ്ത മത ്സരത്തിൽ സ്പാലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ച് യുവൻറസ് സീരി എയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 45ാം മിനിറ്റിൽ മിരാലം യാനിക്കാണ് യുവൻറസിെൻറ ആദ്യ ഗോൾ സ്കോർ ചെയ്തത്. 78ാം മിനിറ്റിൽ പൗളോ ഡിബാലയുടെ ക്രോസ് ഹെഡ് ചെയ്ത് വലയിൽ കയറ്റി റൊണാൾഡോ പട്ടിക പൂർത്തിയാക്കി. സന്ദർശക ഗോൾകീപ്പർ എട്രിറ്റ ബെറിഷയുടെ മികച്ച ഫോമാണ് സ്കോർബോർഡിലെ ഗോളുകളുടെ എണ്ണം കുറച്ചത്. ആറുമത്സരങ്ങളിൽനിന്നും 16 പോയൻറുമായി ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച ഇൻറർ മിലാൻ 15 പോയൻറുമായി രണ്ടാമതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.