യുവൻറസിന്​ ജയം; സീരി​ എ കിരീടത്തിനരികെ


റോം: കിരീടപ്പോര്​ മുറുകുന്ന സീരി​ എയിലെ നിർണായക മത്സരത്തിൽ യുവൻറസിന്​ ജയം. ബൊ​േലാഗ്​നക്കെതിരായ മത്സരത്തിൽ 3-1നാണ്​ യുവൻറസ്​ കളി ജയിച്ചത്​. 30ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിൽ ബൊലോഗ്​നയാണ്​ ആദ്യം മുന്നിലെത്തിയത്​.

എന്നാൽ, രണ്ടാം പകുതിയിൽ സാമി ഖദീര (63), പൗലോ ഡിബാ​െല (69) എന്നിവരുടെ ഗോളിൽ യുവൻറസ്​ തിരിച്ചുവന്നു. മറ്റൊരു ഗോൾ സെൽഫായിരുന്നു. ഇതോടെ യുവൻറസിന്​ 36 കളികളിൽ 91 പോയൻറായി. റോമ, ഹെല്ലാസ്​ വെറോണ എന്നിവർക്കെതിരെയാണ്​ യുവൻറസി​​െൻറ അവസാന രണ്ടു മത്സരങ്ങൾ.
Tags:    
News Summary - Juventus survive fright to move close to Serie A title -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.