ക്രിസ്​റ്റ്യാനോ​െയ പിന്തുണച്ച്​ യുവൻറസ്​; ആശങ്കയെന്ന്​ നൈക്ക്​

മിലാൻ: പോർച്ചുഗൽ സൂപ്പർ താരം ക്രിസ്​റ്റ്യാനോ റോണോൾഡോയെ പിന്തുണച്ച്​ യുവൻറസ്​. ലൈംഗിക പീഡനാരോപണത്തെ തുടർന്ന്​ പോർച്ചുഗൽ ടീമിൽ നിന്ന്​ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ താരത്തെ പിന്തുണച്ച്​ ഇറ്റാലിയൻ ക്ലബ്​ രംഗ​െത്തത്തിയത്​. എന്നാൽ, ക്രിസ്​റ്റ്യാനോ റോണോൾഡോയുടെ സ്​പോൺസറായ നൈക്ക്​ ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക രേഖപ്പെടുത്തി.

കഴിഞ്ഞ കു​റച്ച്​ മാസങ്ങളായി തികഞ്ഞ പ്രൊഫഷണലിസവും ആത്മാർഥതയും റോണോൾഡോ പ്രകടപ്പിക്കുന്നുണ്ടെന്ന്​ യുവൻറസ്​ ട്വിറ്ററിൽ കുറിച്ചു. 10 വർഷം മുമ്പുണ്ടായ ഒരു സംഭവത്തിൽ തങ്ങളുടെ അഭിപ്രായത്തിൽ മാറ്റമുണ്ടാക്കില്ലെന്നും യുവൻറസ്​ ട്വീറ്റിൽ വ്യക്​തമാക്കി. ഇതിനൊപ്പം ക്രിസ്​റ്റ്യാനോ പരിശീലനം നടത്തുന്നതി​​െൻറ വീഡിയോയും ടീം ഷെയർ ചെയ്​തിട്ടുണ്ട്​. അതേ സമയം, ക്രിസ്​റ്റ്യാനോക്കെതിരായി ഉയർന്ന ആരോപണങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും നിരീക്ഷിച്ച്​ വരികയാണെന്നും സ്​പോർട്​സ്​ ഉപകരണ നിർമാതാക്കളായ നൈക്ക്​ പ്രതികരിച്ചു.

റോണോൾഡോ ലാസ്​വേഗാസിൽ വെച്ച്​ പീഡിപ്പിച്ചുവെന്നാണ്​ അമേരിക്കൻ സ്വദേശിയായ യുവതിയുടെ ആരോപണം. ലൈംഗികാരോപണത്തെ തുടർന്ന്​ കഴിഞ്ഞ ദിവസം റോണോൾഡോയെ പോർച്ചുഗൽ ടീമിൽ നിന്ന്​ ഒഴിവാക്കിയിരുന്നു.

Tags:    
News Summary - Juventus Support Ronaldo-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.