Posted On
date_range Updated On
date_range യുവൻറസിന് തകർപ്പൻ ജയം
ടൂറിൻ: ഉദ്നിസെയെ 4-1ന് തോൽപിച്ച് സീരി എയിൽ യുവൻറസിെൻറ കുതിപ്പ്. ചാമ്പ്യൻസ് ലീഗിൽ നിർണായക രണ്ടാംപാദ മത ്സരം കളിക്കാനിരിക്കെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ചാണ് കോച്ച് മാസിമില്യാനോ അലെഗ്രി ടീമിനെ ഇറക്കിയത്.
മത്സരത്തിൽ മോസെ കീൻ (11, 39) രണ്ടു ഗോളുകൾ നേടിയപ്പോൾ, എംറേ കാൻ (67-പെനാൽറ്റി), ബ്ലെയ്സ് മാറ്റ്യൂഡി(71) ഓരോ ഗോൾവീതവും നേടി. ഉദ്നിസെയുടെ ആശ്വാസ ഗോൾ കെവിൻ ലെസാഗ്നയുടെ (84) ബൂട്ടിൽനിന്നാണ്.
ഇറ്റാലിയൻ ലീഗിൽ ബഹുദൂരം മുന്നിലുള്ള യുവൻറസിന് ഇതോടെ 75 പോയൻറായി. രണ്ടാമതുള്ള നാപോളിക്ക് 56 പോയൻറാണ്. ചെവ്വാഴ്ചയാണ് ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മഡ്രിഡിനെതിരായ നിർണായക മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.