റുഗാനിയും മറ്റ്യൂഡിയും കോവിഡ് മുക്തർ; യുവന്‍റസ് സ്ഥിരീകരിച്ചു

ടൂറിൻ: യുവന്‍റസ് താരങ്ങളായ ഡാനിയൽ റുഗാനി, ബ്ലെയ്സ് മറ്റ്യൂഡി എന്നിവർ കോവിഡ് മുക്തരായതായി ക്ലബ് സ്ഥിരീകരിച്ച ു. ഇരുവരുടെയും സ്രവപരിശോധന ഫലം നെഗറ്റീവ് ആണ്.

ഇരുവരെയും വീട്ടിൽ നിരീക്ഷണത്തിലാക്കിയതായും ക്ലബ്​ അറിയിച്ച ു. ഇവർക്കൊപ്പം കോവിഡ്​ ബാധിതനായ പൗലോ ഡിബാല സുഖംപ്രാപിച്ചെങ്കിലും നിരീക്ഷണത്തിൽ തുടരുകയാണ്​. കൂടുതൽ പരിശോധനഫലങ്ങൾ നെഗറ്റിവ്​ ആയാൽ മാത്രമേ താരത്തെ വീട്ടിലേക്ക്​ മാറ്റൂ.

മാർച്ച്​ 11നായിരുന്നു റുഗാനി കോവിഡ്​ ബാധിതനെന്ന്​ റിപ്പോർട്ട്​ ചെയ്​തത്​. പിന്നാലെ മറ്റ്യൂയിഡിയും, മാർച്ച്​ 21ന്​ ഡിബാലയും രോഗബാധിതനായി.

Tags:    
News Summary - Juventus players recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.