റോം: അർജൻറീനിയൻ സ്ട്രൈക്കർ ഡിബാലയുടെ ഹാട്രിക് കരുത്തിൽ ചാമ്പ്യൻസ് ലീഗിൽ യുവൻറസിന് ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് യങ് ബോയ്സിനെയാണ് യുവൻറസ് തോൽപ്പിച്ചത്. ക്രിസ്റ്റ്യാനോ റോണോൾഡോ ഇല്ലാതെയാണ് യുവൻറസ് ഇക്കുറി മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ മൽസരത്തിൽ റെഡ് കാർഡ് കിട്ടിയതിനാലാണ് റോണോൾഡോക്ക് മൽസരം നഷ്ടമായത്.
അഞ്ചാം മിനുട്ടിൽ ബൗൺച്ചി നീട്ടി നൽകിയ ലോങ് ബോളുമായി മുന്നേറിയ ഡിബാല ഡിഫൻഡർമാരെ കബളിപ്പിച്ച് ആദ്യ ഗോൾ സ്വന്തമാക്കി. ഒന്നാം പകുതി അവസാനിക്കുന്നതിന് മുമ്പ് മൽസരത്തിലെ രണ്ടാം ഗോളും പിറന്നു. 33ാം മിനുട്ടിലായിരുന്നു രണ്ടാം ഗോൾ. 69ാം മിനുട്ടിൽ മൂന്നാം ഗോളും നേടി ഡിബാല പട്ടിക പൂർത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.