Posted On
date_range Updated On
date_range ജെസെൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: സന്തോഷ് ട്രോഫി ഗോവ ടീം ക്യാപ്റ്റൻ ആയിരുന്ന ജെസെൽ കാർനെറോ കേരള ബ്ലാസ്റ്റേഴ്സ ിൽ. 29കാരനായ ജെസെലിനെ ഡെംപോ സ്പോർട്ടിങ് ക്ലബിൽനിന്നാണ് സ്വന്തമാക്കിയത്. 2018-19 വർഷം പഞ്ചാബിൽ നടന്ന സന്തോഷ് ട്രോഫി ടൂർണമെൻറിൽ ജെസെലിെൻറ നേതൃത്വത്തിലിറങ്ങിയ ഗോവ റണ്ണർ അപ്പായിരുന്നു.
പ്രധാനമായും ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന താരം മുമ്പ് സാൽഗോക്കർ, എഫ്.സി പുണെ, ഡെംപോ എസ്.സി എന്നിവക്ക് കളിച്ചിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിലെ തെൻറ അരങ്ങേറ്റ സീസണിൽ കേരള ബ്ലാസ്റ്റേഴ്സുപോലെ ഏറെ ആരാധകരുള്ള ടീമിനൊപ്പം പന്ത് തട്ടാനാവുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ജെസെൽ കാർനെറോ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.