ടോക്യോ: സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഏഷ്യൻ കരുത്തരായ ജപ്പാനു മുന്നിൽ ഉറുഗ്വായിക്ക് തോൽവി. എഡിൻസൻ കവാനിയും ക്രിസ്റ്റ്യൻ സ്റ്റുവാനിയുമടങ്ങിയ സംഘത്തെ 4-3നാണ് ജപ്പാൻ തോൽപിച്ചത്. ജപ്പാനായി താകുമി മിനാമിയോ (10, 66) രണ്ടു ഗോളുകൾ നേടിയപ്പോൾ, യുയ ഒസാകോ (36), റിട്സു ഡൊവാൻ (59) എന്നിവർ മറ്റു ഗോളുകൾ നേടി.
ഗാസ്റ്റോൺ പെരീറോ (28), എഡിൻസൻ കവാനി (57), ക്രിസ്റ്റ്യൻ റോഡ്രിഗസ് (74) എന്നിവരിലൂടെ തിരിച്ചടിക്കാൻ ഉറുഗ്വായ് ശ്രമിച്ചെങ്കിലും തോൽവി ഒഴിവാക്കാനായില്ല. മറ്റൊരു മത്സരത്തിൽ ക്രൊയേഷ്യ 2-1ന് ജോർഡനെ തോൽപിച്ചു. ഡൊമാഗോ വിദ (24), മാറ്റെ മിട്രോവിച്ച് (63) എന്നിവരാണ് െക്രായേഷ്യയുടെ ഗോളുകൾ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.