Posted On
date_range Updated On
date_range മുൻ അത്ലറ്റികോ പരിശീലകൻ ജിമിനസ് ജാംഷഡ്പുരിൽ
കൊൽക്കത്ത: മുൻ അത്ലറ്റികോ മഡ്രിഡ് കോച്ച് സെസാർ ഫെറാണ്ടോ ജിമെനസ് െഎ.എസ്.എൽ ക്ലബ് ജാംഷഡ്പുർ എഫ്.സിയുടെ പരിശീലകനാവുന്നു. മുൻ കേരള ബ്ലാസ്റ്റേഴ്സ് കോച്ചായിരുന്ന സ്റ്റീവ് കോപ്പൽ എ.ടി.കെയിലേക്ക് കൂടുമാറി നാലു മാസത്തിനുശേഷമാണ് ജാംഷഡ്പുർ പുതിയ പരിശീലകനെ നിയമിക്കുന്നത്. 2003-04 സീസണിൽ സെസാറിന് കീഴിൽ അത്ലറ്റികോ കിങ്സ് കപ്പ് സെമിഫൈനലിൽ പ്രവേശിച്ചിരുന്നു. മുമ്പ് വലൻസിയ ബി ടീമിെൻറയും മലേഷ്യൻ ക്ലബായ ജോഹർ തക്സീമിെൻറയും കോച്ചായി പ്രവർത്തിച്ച സെസാർ അവസാനമായി സ്പാനിഷ് ക്ലബായ ലാനൂസിയയിലായിരുന്നു. ഫുട്ബാളർകൂടിയായ സെസാർ വലൻസിയ അടക്കമുള്ള സ്പാനിഷ് ക്ലബുകൾക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.