Posted On
date_range Updated On
date_range റോഡ്രിഗസ് റയലിലുണ്ടാവുമെന്ന് സിദാന്‍
മഡ്രിഡ്: കൊളംബിയന്‍ താരം ഹാമിഷ് റോഡ്രിഗസ് ടീമിന്‍െറ നിര്‍ണായക മുന്നേറ്റക്കാരനാണെന്നും റയല്‍ മഡ്രിഡിനോടൊപ്പമുണ്ടാവുമെന്നും കോച്ച് സിനദിന്‍ സിദാന്‍. മിക്ക കളികളിലും ആദ്യ ഇലവനില്‍ ഇടംപിടിക്കാനാവാതെ ബെഞ്ചിലായതോടെ താരം ടീം വിടുമെന്ന് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ട്രാന്‍സ്ഫര്‍ കാര്യം നിഷേധിച്ച് സിദാന്‍ രംഗത്തുവന്നത്. ഒസാസുനക്കെതിരെ 57ാം മിനിറ്റില്‍ ഡാനിലോക്ക് പകരക്കാരനായത്തെിയ റോഡ്രിഗസ് മധ്യനിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനു പിന്നാലെയാണ് സിദാന്‍െറ പ്രസ്താവന. സമനിലയിലായിരുന്ന ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ താരം നിര്‍ണായക പങ്കുവഹിച്ചെന്നും കൊളംബിയന്‍ താരത്തിന് എന്നും റയലില്‍ ഇടമുണ്ടെന്നും സിദാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.