ഫുട്ബാൾ താരം ചിക്കോ ടിയോട്ടെ പരിശീനത്തിനിടെ മരണപ്പെട്ടു

ബീജിങ്: ഐവറി കോസ്റ്റ് മിഡ്ഫീൽഡർ ചിക്കോ ടിയോട്ടെ (30) പരിശീനത്തിനിടെ മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണം. പരിശീലനത്തിനിടെ നെഞ്ചുവേദനയെ തുടർന്ന് താരം കുഴഞ്ഞുവീണതായി ടിയോട്ടെ വക്താവ് ഇമ്മാനുവൽ പല്ലാഡിനോ അറിയിച്ചു.

ഏഴ് വർഷം ന്യൂകാസിൽ താരമായിരുന്ന ടിയോട്ടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ചൈനിസ് ക്ലബ്ബ് ബീജിങ് എന്‍റർപ്രൈസ്സിലേക്കേ് കൂടുമാറിയത്. 2010, 2014 ലോകകപ്പുകൾ കളിച്ച ഇദ്ദേഹം 23 വർഷത്തെ കിരീട വരൾച്ചക്ക് ശേഷം 2015ൽ ആഫ്രിക്കൻ നാഷൻസ് കപ്പ് നേടിയ ഐവറി കോസ്റ്റ് ടീമിൽ അംഗമായിരുന്നു.  

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിലിനു വേണ്ടി 150 മൽസരങ്ങൾ കളിച്ച ടിയോട്ടെ, ഐവറി കോസ്റ്റിനായി 52 രാജ്യാന്തര മൽസരങ്ങളിൽ ജെഴ്സിയണിഞ്ഞു.


 

Tags:    
News Summary - Ivory Coast international midfielder Cheick Tiote pass away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT