Posted On
date_range Updated On
date_range ഇവാൻ പെരിസിച് ബയേൺ മ്യൂണികിൽ
മ്യൂണിക്: ക്രൊയേഷ്യൻ വിംഗർ ഇവാൻ പെരിസിച് ഇറ്റാലിയൻ ക്ലബ് ഇൻറർ മിലാനിൽനിന്ന് വായ്പാടിസ്ഥാനത്തിൽ ജർമൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണികിലെത്തി. ഒരു വർഷത്തെ വായ്പക്കുശേഷം താരവുമായി കരാറിലെത്താനുള്ള അവകാശവും ബയേണിനുണ്ടാവും. നേരത്തേ ജർമൻ ബുണ്ടസ് ലിഗയിലെ ബൊറൂസിയ ഡോർട്ട്മുണ്ടിനും വോൾഫ്സ്ബർഗിനും കളിച്ചിട്ടുണ്ട് പെരിസിച്. കഴിഞ്ഞ ലോകകപ്പിൽ ഫൈനൽ വരെയെത്തിയ ക്രൊയേഷ്യൻ ടീമിലെ പ്രധാന താരങ്ങളിലൊരാളായിരുന്നു 30കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.