2018ല്‍ ഇറ്റലിയില്ലാത്ത ഫുട്ബോള്‍ ലോകകപ്പ്; ബഫണ് കണ്ണീരോടെ വിട

2018ലെ റഷ്യൻ ലോകകപ്പിന് ഇറ്റലിയുണ്ടാകില്ല. സ്വീഡനെതിരായ നിർണായക രണ്ടാം പാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചതോടെയാണ് ഇറ്റലി പുറത്തായത്ആദ്യ പാദ മത്സരത്തില്‍ സ്വീഡൻ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. 60 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഇറ്റലിയില്ലാത്ത ലോകകപ്പെത്തുന്നത്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ലോകകപ്പ് സ്വപ്നവുമായി പന്തു തട്ടിയ അസൂറികൾക്ക് സ്വീഡനെതിരെ ഒരു ഗോള്‍ പോലും നേടാനായില്ല. മത്സരത്തിന്റെ ഭൂരിഭാഗം സമയവും പന്തു കൈവശം വെച്ച ഇറ്റലിക്ക് സ്വീഡൻ തീർത്ത ശക്തമായ പ്രതിരോധം തകർക്കാനായില്ല. മത്സരത്തിൽ റഫറിക്ക് ഒമ്പത് തവണ മഞ്ഞക്കാര്‍ഡ് പുറത്തെടുക്കേണ്ടി വന്നു. 


ഇറ്റലി പുറത്തായതോടെ ജിയാന്‍ലൂജി ബഫണ്‍ ഉള്‍പ്പെടെയുള്ള താരങ്ങളുടെ രാജ്യാന്തര കരിയറിനും അവസാനമായി. നാല് തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയുടെ സാന്നിധ്യം ഇല്ലാത്ത മൂന്നാമത്തെ ലോകകപ്പാണ് നടക്കാന്‍ പോകുന്നത്. 1930ല്‍ യൂറഗ്വായിലും 1958ല്‍ സ്വീഡിനിലും മാത്രമാണ് ലോകകപ്പില്‍ ഇറ്റലിയുടെ സാന്നിധ്യം ഇല്ലാതായത്. 

ലോകകപ്പിന് യോഗ്യത നേടാനാകാതെ പോയതിൽ ഇറ്റാലിയൻ ഫുട്ബോൾ ആരാധകരോട് ബഫണടക്കമുള്ളവർ ക്ഷമ ചോദിച്ചു. യുവനന്റ് ടീമിലെ ബഫണിൻെറ സഹതാരങ്ങളായ ആന്ദ്രെ ബർസാഗിലി, റോമ മിഡ്ഫീൽഡർ ഡാനിയേൽ ഡി റോസ്സി എന്നിവരും ഇറ്റാലിയൻ ജഴ്സിയിലെ കരിയർ അവസാനിച്ചു. ജിയോർജിയോ ചെല്ലീനിയും വിരമിക്കുമെന്നാണ് റിപ്പോർട്ടുകൾ.  20 വർഷത്തെ കരിയറിൽ തന്റെ രാജ്യത്തിനായി 175 തവണയാണ് ബഫൺ ഗോൾ വല കാത്തത്. 2006ൽ  സിനദിൻ സിദാൻറെ ഫ്രാൻസിനെ വീഴ്ത്തി ഇറ്റലിക്ക് ലോകകപ്പ് നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് ബഫൺ. 

പുറത്താകലിന് പിന്നാലെ ഇറ്റലിയുടെ പരിശീലകൻ ജിയാപീറോ വെൻചുറ ദേശീയ ടെലിവിഷനുമായി സംസാരിക്കാൻ തയ്യാറിയില്ല. എന്നാൽ അദ്ദേഹം വാർത്താ സമ്മേളനത്തിനെത്തിയിരുന്നു. 2020 വരെ അദ്ദേഹത്തിന് കരാറുണ്ട്. വിരമിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ഫെഡറേഷനുമായി ആലോചിച്ച് ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബുഫണിന്​ കണ്ണീരോടെ മടക്കം;
ഇനി ദേശീയ ടീമിലില്ല 

മി​ലാ​ൻ: സാ​ൻ​സീ​റോ സ്​​റ്റേ​ഡി​യ​ത്തി​ൽ സ്വീ​ഡ​നെ​തി​രാ​യ ലോ​ക​ക​പ്പ്​ പ്ലേ​ഒാ​ഫ്​ ര​ണ്ടാം പാ​ദ മ​ത്സ​ര​ത്തി​​െൻറ അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ. 175 ക​ളി​ക​ളി​ൽ ഇ​റ്റ​ലി​യു​ടെ കോ​ട്ട കാ​ത്ത ത​​െൻറ കൈ​ക്ക​രു​ത്തു​കൊ​ണ്ടു​മാ​ത്രം ടീ​മി​നെ ലോ​ക​ക​പ്പി​ലെ​ത്തി​ക്കാ​നാ​വി​ല്ലെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ ഗി​യാ​ൻ​ലു​യി​ഗി ബു​ഫ​ൺ എ​ന്ന ഇ​തി​ഹാ​സ ഗോ​ൾ​കീ​പ്പ​ർ ഒ​രു അ​വ​സാ​ന​ശ്ര​മ​മെ​ന്ന നി​ല​ക്ക്​ ഇ​ത്ര​യും കാ​ലം ചെ​യ്​​തി​ട്ടി​ല്ലാ​ത്ത​വി​ധം ത​​െൻറ ആ​ധി​പ​ത്യ​മേ​ഖ​ല വി​ട്ട്​ എ​തി​ർ ബോ​ക്​​സി​ലെ​ത്തി. കോ​ർ​ണ​ർ​കി​ക്കി​ൽ​നി​ന്ന്​ ഗോ​ൾ നേ​ടാ​നു​ള്ള അ​വ​സ​രം പ​ക്ഷേ ബു​ഫ​ണി​​ന്​ ​ൈക​വ​ന്നി​ല്ല.

മ​ത്സ​രം ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ അ​വ​സാ​നി​ച്ച്​ ഇ​റ്റ​ലി ലോ​ക​ക​പ്പി​നി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യ​തോ​ടെ ക​ളി​ക​ളേ​റെ ക​ളി​ച്ച സാ​ൻ​സീ​റോ​യി​ലെ പു​ൽ​ത്ത​കി​ടി​യി​ൽ ബു​ഫ​ണി​​െൻറ ക​ണ്ണീ​ർ വീ​ണു. അ​സൂ​റി​പ്പ​ട​യു​ടെ നീ​ല ജ​ഴ്​​സി​യി​ൽ 20 വ​ർ​ഷം നീ​ണ്ട ഇ​തി​ഹാ​സ​സ​മാ​ന​മാ​യ ക​രി​യ​റി​നാ​ണ്​ ബു​ഫ​ൺ വി​രാ​മ​മി​ടു​ന്ന​ത്. 1998 ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ പ്ലേ​ഒാ​ഫി​ൽ റ​ഷ്യ​ക്കെ​തി​രെ വി​ജ​യം നേ​ടി​യ മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു 19കാ​ര​നാ​യ ബു​ഫ​ണി​​െൻറ അ​ര​ങ്ങേ​റ്റം. ഇ​ട​ക്ക് ഫ്രാ​ൻ​സി​സ്​​കോ ടോ​ൾ​ഡോ​ക്കു​ മു​ന്നി​ൽ അ​വ​സ​രം ന​ഷ്​​ട​മാ​യെ​ങ്കി​ലും 2002ൽ ​തി​രി​ച്ചെ​ത്തി​യ ബു​ഫ​ൺ പി​ന്നീ​ട്​ ഇ​റ്റ​ലി​യു​ടെ ഗോ​ൾ​വ​ല മ​റ്റാ​ർ​ക്കും കൈ​വി​ട്ടു​കൊ​ടു​ത്തി​ട്ടി​ല്ല. 39​െൻ​റ മൂ​പ്പി​ലും അ​സാ​മാ​ന്യ ച​ങ്കു​റ​പ്പോ​ടെ​യും ചു​റു​ചു​റു​ക്കോ​ടെ​യും വ​ല​കാ​ക്കു​ന്ന ബു​ഫ​ൺ ടീ​മി​നെ​യാ​കെ പ്ര​ചോ​ദി​പ്പി​ക്കു​ന്ന മി​ക​ച്ച നാ​യ​ക​നും​കൂ​ടി​യാ​യി​രു​ന്നു. 

റ​ഷ്യ​ൻ ലോ​ക​ക​പ്പോ​ടെ ദേ​ശീ​യ ടീ​മി​ൽ​നി​ന്ന്​ വി​ര​മി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ബു​ഫ​ണി​ന്​ ലോ​ക​ക​പ്പ്​ ന​ഷ്​​ട​മാ​യ​തോ​ടെ ആ​റ്​ ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന ആ​ദ്യ താ​ര​മാ​കാ​നു​ള്ള അ​വ​സ​ര​മാ​ണ്​ കൈ​യെ​ത്തും​ദൂ​ര​ത്ത്​ വ​ഴു​തി​പ്പോ​യ​ത്. ദേ​ശീ​യ ടീ​മി​ൽ​നി​ന്ന്​ വി​ര​മി​ച്ചെ​ങ്കി​ലും യു​വ​ൻ​റ​സ്​ നി​ര​യി​ൽ തു​ട​രു​മെ​ന്ന്​ ക്ല​ബ്​ ക്യാ​പ്​​റ്റ​ൻ കൂ​ടി​യാ​യ ബു​ഫ​ൺ വ്യ​ക്​​ത​മാ​ക്കി​യി​ട്ടു​ണ്ട്. 18കാ​ര​നാ​യ എ.​സി മി​ലാ​ൻ ഗോ​ൾ​കീ​പ്പ​ർ ഗി​യാ​ൻ​ലു​യി​ഗി ഡോ​ണ​റു​മ്മ​യാ​യി​രി​ക്കും ദേ​ശീ​യ ടീ​മി​ൽ ബു​ഫ​ണി​​െൻറ പി​ൻ​ഗാ​മി. ഇ​റ്റ​ലി​യു​ടെ മ​ധ്യ​നി​ര​യി​ലെ ശ​ക്​​തി​ദു​ർ​ഗ​മാ​യ ഡാ​നി​യേ​ല ഡി​റോ​സി​യും പ്ര​തി​രോ​ധ​നി​ര​യി​ലെ സ്ഥി​ര​സാ​ന്നി​ധ്യം ആ​ന്ദ്രെ ​െബ​ർ​സാ​ഗ്ലി​യും ബു​ഫ​ണി​നൊ​പ്പം ദേ​ശീ​യ ടീ​മി​ൽ​നി​ന്ന്​ പ​ടി​യി​റ​ങ്ങി. 34കാ​ര​നാ​യ ഡി​റോ​സി 117 ക​ളി​ക​ളി​ലും 36കാ​ര​നാ​യ ​െബ​ർ​സാ​ഗ്ലി 73 മ​ത്സ​ര​ങ്ങ​ളി​ലും ഇ​റ്റ​ലി​ക്കാ​യി ക​ളി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - Italy lose to Sweden in World Cup play-off -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT