കോച്ചിനെ പുറത്താക്കിയതിന് പിന്നാലെ ഇറ്റാലിയൻ ഫുട്​ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ രാജിവെച്ചു

റോം: റഷ്യയിൽ അടുത്തവർഷം നടക്കുന്ന ഫുട്​ബാൾ ലോകകപ്പിന്​ യോഗ്യത നേടാതിരുന്നതിനെ തുടർന്ന്​ കോച്ച്​ ജിയാൻ പിയറോ വെൻചൂറയെ പുറത്താക്കിയതിനു പിന്നാലെ ഇറ്റാലിയൻ ഫുട്​ബാൾ ഫെഡറേഷൻ പ്രസിഡൻറ്​ കാർലോ ടാവച്ചിയോ രാജിവെച്ചു. ലോകകപ്പ്​ യോഗ്യത ദുരന്തത്തിന്​ ഒരാഴ്​ചക്കുശേഷം ചേർന്ന ഫെഡറേഷൻ യോഗത്തിലാണ്​ 74കാരൻ രാജി സമർപ്പിച്ചത്​. 

ലോകകപ്പിന്​ ടീം യോഗ്യത നേടാതിരുന്നതോടെ രാജിക്കായി മുറവിളിയുയർന്നിരു​െന്നങ്കിലും ടാവച്ചിയോ വഴങ്ങിയിരുന്നില്ല. ഇറ്റാലിയൻ ഫുട്​ബാളിൽ സമൂല അഴിച്ചുപണിയുമായി സമഗ്ര പരിഷ്​കരണം നടപ്പാക്കുമെന്ന്​ പ്രഖ്യാപിച്ചായിരുന്നു ഇത്​. എന്നാൽ, ഫെഡറേഷൻ യോഗത്തിൽ കടുത്ത വിമർശനമുയർന്നതോടെ ടാവച്ചിയോ രാജിക്ക്​ നിർബന്ധിതനാവുകയായിരുന്നു. ഫെഡറേഷൻ നിയമപ്രകാരം 90 ദിവസത്തിനകം പുതിയ പ്രസിഡൻറിനെ തെരഞ്ഞെടുക്കണം. 

Tags:    
News Summary - Italian boss quits after failure to reach W'Cup -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.