Posted On
date_range Updated On
date_range െഎ.എസ്.എൽ ജയം; ചെന്നൈ തിരിച്ചുവരവ്
പുണെ: തുടർതോൽവികളുടെ നാണക്കേടിൽനിന്ന് ചാമ്പ്യൻ ചെന്നൈയിെൻറ ഉജ്ജ്വല തിരിച്ചുവരവ്. െഎ.എസ്.എല്ലിലെ ഉഗ്രപോരാട്ടത്തിൽ പുണെ സിറ്റി എഫ്.സിയെ 4-2ന് തകർത്തുകൊണ്ടാണ് ചെന്നൈയിൻ സീസണിലെ ആദ്യ ജയം നേടിയത്.
ഒമ്പതാം മിനിറ്റിൽ മലയാളി താരം ആഷിഖ് കുരുണിയൻ നേടിയ ഗോളിൽ ലീഡ് പിടിച്ച പുണെക്കെതിരെ രണ്ടാം പകുതിയിലാണ് ചെന്നൈ ഗോൾ അടിച്ചുകൂട്ടിയത്. 18 മിനിറ്റിനുള്ളിലായിരുന്നു നാലു ഗോളും. മെയ്ൽസൺ (54), ഗ്രിഗറി നെൽസൺ (56), ഇനിഗോ കാൾഡെറോൺ (69), തോയ് സിങ് (72) എന്നിവരാണ് സ്കോർ ചെയ്തത്. 89ാം മിനിറ്റിൽ ജൊനാഥൻ വിലയാണ് പുണെയുടെ രണ്ടാം ഗോളടിച്ചത്. െഎ.എസ്.എല്ലിൽ ഇന്ന് കളിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.