മറ്റരാസി ഇനി ചെന്നൈയിൻ എഫ്.സിയിലേക്കില്ല
ചെൈന്ന: മൂന്ന് സീസണിൽ ചെന്നൈയിൻ എഫ്.സിയുടെ പരിശീലകനായിരുന്ന മുൻ ഇറ്റാലിയൻ മധ്യനിരതാരം മാർകോ മറ്റരാസി പടിയിറങ്ങുന്നു. ചെന്നൈയിൻ അധികൃതർ ഒൗദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം. താരവും ക്ലബ് വിടുന്ന കാര്യം സ്ഥിരീകരിച്ചു. ‘‘മൂന്നു സീസണിലായി െചന്നൈയിൻ എഫ്.സിയോടൊപ്പം ഫുട്ബാളിനായി ചെലവഴിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്. ഇന്ത്യയിൽ ഫുട്ബാൾവളർച്ചയുടെ ഭാഗമാകാൻ കഴിഞ്ഞതും െഎ.എസ്.എല്ലിൽ ചെന്നൈയിനെ മികച്ച നിലയിലെത്തിക്കാൻ സാധിച്ചതും വളരെ വലിയ കാര്യമാണെന്നും താരം അറിയിച്ചു. െഎ.എസ്.എൽ എല്ലാ സീസണിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന ചെന്നൈയിനെ രണ്ടാം സീസണിൽ മറ്റരാസി ചാമ്പ്യന്മാരാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.