​െഎ.എസ്​.എൽ ഉദ്​ഘാടന ചടങ്ങിൽ ഇനി ബോളിവുഡ്​ താരപ്പടയുടെ ആവശ്യമില്ലെന്ന്

മുംബൈ: ബോളിവുഡ്​ താരപ്പൊലിമയും ആഘോഷവുമില്ലാതെ ഇന്ത്യൻ സൂപ്പർലീഗ്​ അഞ്ചാം സീസണിന്​ കിക്കോഫ്​ കുറിക്കും. ​െഎ.എസ്​.എൽ ഇന്ത്യയിലെ മുൻനിര ലീഗായി വളർന്നതോടെ ആരാധകരെ ആകർഷിക്കാനുള്ള ഉദ്​ഘാടന ചടങ്ങ്​ ഒഴിവാക്കാൻ സംഘാടകർ തീരുമാനിച്ചു.

ലോകനിലവാരത്തിലെ ഫുട്​ബാൾ ലീഗായി മാറുന്ന ​െഎ.എസ്​.എല്ലിന്​ ആരാധകരെ സ്വന്തമാക്കാൻ ഇനി ബോളിവുഡ്​ താരപ്പടയും സംഗീത-നൃത്തപരിപാടികളും ആവശ്യമില്ലെന്നാണ്​ ​െഎ.എം.ജി-റിലയൻസ്​ നിലപാട്​. കഴിഞ്ഞ നാലു​ സീസണിലും ഉദ്​ഘാടന-സമാപന പരിപാടികൾക്കായി കോടികളാണ്​ പൊടിച്ചത്​.

കഴിഞ്ഞ സീസണിൽ ഒാരോ വേദിയിലും ഉദ്​ഘാടന പരിപാടി സംഘടിപ്പിച്ചിരുന്നു. അഞ്ചു മാസം നീളുന്ന ലീഗിന്​ സെപ്​റ്റംബർ 29ന്​ കിക്കോഫ്​ കുറിക്കും. കൊൽക്കത്തയിൽ എ.ടി.കെയും കേരള ബ്ലാസ്​റ്റേഴ്​സും തമ്മിലാണ്​ ആദ്യ മത്സരം.

Tags:    
News Summary - isl inauguration- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.