Posted On
date_range Updated On
date_range ഐ.എസ്.എൽ: ഗോവക്ക് സമനില
ഗുവാഹതി: അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് -എഫ്.സി ഗോവ പോരാട്ടം സമനിലയിൽ (2-2). 31ാം മിനിറ്റിൽ ഹ്യൂഗോ ബൗമസിെൻറ ഗോളിൽ ഗോവയാണ് മുന്നിലെത്തിയത്. രണ്ടാം പകുതിയിൽ (54) അസമാവോ ഗ്യാൻ ഉജ്ജ്വല ഡ്രിബ്ലിങ്ങിനൊടുവിൽ തിരിച്ചടിച്ചു. റെഡീം ടിയാങ് (74) നോർത് ഈസ്റ്റിനെ മുന്നിലെത്തിച്ചപ്പോൾ വിജയമുറപ്പിച്ചു.
93ാം മിനിറ്റിൽ ഗോവയുടെ സിമിൻലെൻഡംഗൽ ചുവപ്പുകാർഡുമായി പുറത്തായതോടെ ഗോവ തളർന്നുവെന്ന് ഉറപ്പിച്ചെങ്കിലും അവസാന മിനിറ്റിൽ മൻവിർ സിങ്ങിെൻറ ഹെഡ്ഡർ ഗോളിൽ ഗോവ സമനില പിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.