Posted On
date_range Updated On
date_range െഎ.എസ്.എൽ: ചെന്നൈയിനെ തകർത്ത് നോർത്ത് ഇൗസ്റ്റ്
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ചൈന്നയിൻ എഫ്.സി-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പോരാട്ടത്തിൽ നോർത്ത് ഇൗസ്റ്റിന് വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ഹോംഗ്രൗണ്ടിൽ ചെന്നൈയിന്‍ എഫ്.സി.യെ പരാജയപ്പെടുത്തിയത്. 87-ാം മിനിറ്റില്‍ ഒഗ്‌ബെച്ചേയാണ് ആതിഥേയർക്ക് വേണ്ടി ഗോള്‍വല കുലുക്കിയത്.
മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയതും നോർത്ത് ഇൗസ്റ്റായിരുന്നു. പന്തടക്കത്തിലും മുൻ ചാമ്പ്യൻമാരേക്കാൾ മുന്നിട്ടുനിന്നു. ആദ്യ പകുതിയിൽ ഗോൾരഹിത സമനില വഴങ്ങി രണ്ടാം പകുതിയുടെ 87-ാം മിനിറ്റിലാണ് നോര്‍ത്ത് ഈസ്റ്റ് ചെന്നൈയിന്‍ ഗോള്‍വല ചലിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.