Posted On
date_range Updated On
date_range ഐ.എസ്.എൽ: ജയത്തോടെ ഗോവ മുന്നിൽ
മഡ്ഗാവ്: ഒഡിഷയെ മറുപടിയില്ലാത്ത മൂന്നുഗോളുകൾക്ക് തകർത്ത എഫ്.സി ഗോവ ഇന്ത്യൻ സൂപ്പർ ലീഗിൽ പോയൻറ് നിലയിൽ ഒന്നാമതെത്തി. ഒമ്പതു കളികളിൽ അഞ്ചും ജയിച്ച ഗോവ 18 പോയൻറുമായാണ് ബംഗളൂരുവിനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്കുയർന്നത്.
ഫത്തോർദ നെഹ്റു സ്റ്റേഡിയത്തിൽ 19ാം മിനിറ്റിൽ െഫറാൻ കൊറോമിനാസിെൻറ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്കുവേണ്ടി 85ാം മിനിറ്റിൽ ബ്രാൻഡൺ ഫെർണാണ്ടസാണ് ലീഡുയർത്തിയത്. 89ാം മിനിറ്റിൽ പെനാൽറ്റികിക്കിലൂടെ കൊറോമിനാസ് പട്ടിക തികച്ചു. ഒമ്പതു പോയൻറുള്ള ഒഡിഷ ഏഴാം സ്ഥാനത്ത് തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.