Posted On
date_range Updated On
date_range ക്യാപ്റ്റൻ അമരിന്ദർ മുംബൈ രക്ഷകൻ; ചെന്നൈയിന് സമനില
ചെന്നൈ: മുംബൈയുടെ ക്യാപ്റ്റൻ അമരിന്ദറിന് നന്ദി. അരഡസൻ ഗോളിനെങ്കിലും തോൽക്കേണ്ട ിയിരുന്ന മത്സരത്തിൽ ഗോൾപോസ്റ്റിനു മുന്നിൽ കോട്ടകെട്ടി കാത്ത മുംബൈ സിറ്റി ഗോൾകീപ്പർ നായകൻ അമരിന്ദർ സിങ്ങായിരുന്നു താരം. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഒരു ഗോളിൽ വീഴ്ത്തിയ മുംബൈയെ വിറപ്പിച്ചവർക്ക്, പക്ഷേ ഗോൾരഹിത സമനിലയിൽ മടങ്ങാനായിരുന്നു വിധി.
ആദ്യ കളിയിൽ ഗോവയോട് മൂന്ന് ഗോളിന് തോറ്റ ചെന്നൈയിനായിരുന്നു ഞായറാഴ്ച മൂർച്ച കൂടുതൽ. റാഫേൽ ക്രിവെല്ലാരോയും ലാലിയാൻസുവാല ചാങ്തെയും അനിരുദ്ദ ഥാപ്പയുമെല്ലാം തലങ്ങും വിലങ്ങും പ്രഹരിച്ചു. 90 മിനിറ്റ് പിന്നിടുേമ്പാഴേക്കും 18 ഷോട്ടുകളാണ് ചെന്നൈയിൻ എതിർ പോസ്റ്റിലേക്ക് പായിച്ചത്. ഏഴെണ്ണം ഗോളെന്നുറച്ച ടാർജറ്റ് ഷോട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.