Posted On
date_range Updated On
date_range ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിൻെറ ടിക്കറ്റില്ല; കൊച്ചി സ്റ്റേഡിയത്തിൽ ബഹളം
കൊച്ചി: ഐ.എസ്.എൽ ഉദ്ഘാടന മത്സരത്തിെൻറ ടിക്കറ്റ് കിട്ടാഞ്ഞതിനെത്തുടർന്ന് കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഫുട്ബാൾ പ്രേമികളുടെ ബഹളം. ഉദ്ഘാടന മത്സരത്തിെൻറ ടിക്കറ്റുകൾ സ്റ്റേഡിയത്തിലോ മുത്തൂറ്റ് ഫിൻകോർപ് ശാഖകളിലോ ലഭിക്കില്ലെന്ന് സംഘാടകർ അറിയിച്ചതാണ് ബഹളത്തിനും മുദ്രാവാക്യം വിളിക്കും ഇടയാക്കിയത്.
17ന് നടക്കുന്ന കേരള ബ്ലാസ്റ്റേഴ്സ്-കൊൽക്കത്ത മത്സരത്തിെൻറ ടിക്കറ്റുകൾ ബുക്ക് മൈ ഷോ വെബ്സൈറ്റ്, മൊബൈൽ ആപ് വഴിയാണ് വിറ്റത്. വിൽപന തുടങ്ങി മണിക്കൂറുകൾക്കുള്ളിൽതന്നെ ടിക്കറ്റ് മുഴുവൻ തീർന്നു. ഓഫ് ലൈൻ ടിക്കറ്റ് വിൽപന ഇല്ലായിരുന്നെന്നും സംഘാടകർ അറിയിച്ചു. എന്നാൽ, ഇക്കാര്യം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നതാണ് പ്രതിഷേധത്തിനിടയാക്കിയത്. നിശ്ചിത ശതമാനം ടിക്കറ്റുകൾ മുത്തൂറ്റ് ശാഖകൾ വഴിയും സ്റ്റേഡിയത്തിൽ സജ്ജമാക്കുന്ന കൗണ്ടറുകൾ വഴിയും വിൽക്കുകയാണ് പതിവ്. തിങ്കളാഴ്ച മുതൽ ഓഫ് ലൈൻ ടിക്കറ്റുകൾ ലഭിക്കുമെന്ന് അറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് തിങ്കളാഴ്ച രാവിലെതന്നെ സ്റ്റേഡിയത്തിലെത്തിയത്.
മണിക്കൂറുകൾ കാത്തുനിന്നിട്ടും സംഘാടകർ പ്രതികരിക്കാതായതോടെ ഇവർ ഐ.എസ്.എൽ ഓഫിസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ പൊലീസ് എത്തിയതോടെ മുദ്രാവാക്യം വിളിച്ചു. തുടർന്ന് ചർച്ചക്ക് തയാറായ സംഘാടകർ അടുത്ത മത്സരം മുതലുള്ള ടിക്കറ്റുകളാണ് ഓഫ് ലൈനായും ലഭിക്കുന്നതെന്ന് വ്യക്തമാക്കി. ഉദ്ഘാടന മത്സരത്തിന് 40,000ഒാളം ടിക്കറ്റാണ് ഉള്ളത്. ഇരുന്നൂറോളം കോംപ്ലിമെൻററി ടിക്കറ്റുകൾ ഒഴികെ മുഴുവൻ വിറ്റുതീർന്നെന്നും ഇവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.