Posted On
date_range Updated On
date_range സുഡാനി ഫ്രം നൈജീരിയയിലെ വരികളുമായി ബ്ലാസ്റ്റേഴ്സ് ആരാധകക്കൂട്ടം കൊച്ചിയിൽ
മലബാറിൻെറ ഫുട്ബാൾ ആരവങ്ങളെ പാട്ടിലാക്കിയ സുഡാനി ഫ്രം നൈജീരിയ ചിത്രത്തിലെ പാട്ടിൻെറ വരികളുമായി ബ്ലാസ്റ്റേഴ്സ് ആരാധർ കൊച്ചിയിലെ നിറഗ്യാലറിയിലെത്തി.
ഡൽഹി ഡൈനാമോസിനെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പ്രോത്സാഹിപ്പിക്കാൻ 'സുഡാനി ഫ്രം നൈജീരിയ' ചിത്രത്തിലെ ഹിറ്റ് പാട്ടിൻെറ വരികളുമായാണ് ആരാധകക്കൂട്ടം ഗ്യാലറിയിലെത്തിയത്. സുഡാനി ഫ്രം നൈജീരിയയിലെ പന്ത് കൊണ്ടൊരു നേർച്ച, ഫലം എന്ത് കൊണ്ടും തീർച്ച എന്ന ഗാനത്തിൻെറ വരികൾ ഉയർത്തിക്കാട്ടിയായിരുന്നു പ്രിയ ടീമിനെ പ്രോത്സാഹിപ്പിക്കാനെത്തിയത്. മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഡൽഹിയെ 2-1ന് തോൽപിച്ചിരുന്നു.
സൗബിൻ സാഹിർ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന സുഡാനി ഫ്രം നൈജീരിയ നവാഗതനായ സക്കരിയയാണ് സംവിധാനം ചെയ്യുന്നത്. സമീര്‍ താഹിറും ഷൈജു ഖാലിദുമാണ് ചിത്രം നിര്‍മിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.