പു​തു​ഭാ​ഗ്യം തേ​ടി ബ്ലാ​സ്​റ്റേഴ്സ്

കൊ​ച്ചി: ത​ക​ർ​ച്ച​യി​ൽ​നി​ന്ന് ക​ര​ക​യ​റാ​ൻ പു​തി​യ ത​ന്ത്ര​ങ്ങ​ളു​മാ​യി കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്സ് വ്യാ​ഴാ​ഴ്ച പ​ട​ക്കി​റ​ങ്ങു​ന്നു. പു​തു​വ​ർ​ഷ​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ പു​ണെ സി​റ്റി എ​ഫ്.​സി​യാ​ണ് ബ്ലാ​സ്​​റ്റേ​ഴ്സി​െൻറ എ​തി​രാ​ളി​ക​ൾ. സ്ഥാ​ന​മൊ​ഴി​ഞ്ഞ റെ​നെ മ്യൂ​ല​ൻ​സ്​​റ്റീ​നു പ​ക​രം മു​ൻ ഇം​ഗ്ല​ണ്ട് താ​രം ഡേ​വി​ഡ് ​െജ​യിം​സി​െൻറ ശി​ക്ഷ​ണ​ത്തി​ലാ​ണ് ടീം ​ഭാ​ഗ്യം തേ​ടു​ന്ന​ത്. രാ​ത്രി എ​ട്ടി​ന് ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ്​​റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം. എ​ട്ട് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 15 പോ​യ​ൻ​റു​മാ​യി പ​ട്ടി​ക​യി​ൽ ര​ണ്ടാം​സ്ഥാ​ന​ത്താ​ണ് പു​ണെ. ഏ​ഴ് ക​ളി​ക​ളി​ൽ​നി​ന്ന് ഏ​ഴ് പോ​യ​ൻ​റു​മാ​യി എ​ട്ടാം​സ്ഥാ​ന​ത്താ​ണ് ബ്ലാ​സ്​​റ്റേ​ഴ്സ്. 

അ​വ​സാ​ന​മ​ത്സ​ര​ത്തി​ൽ ഹോം​ഗ്രൗ​ണ്ടി​ൽ ബം​ഗ​ളൂ​രു എ​ഫ്.​സി​യോ​ടേ​റ്റ ദ​യ​നീ​യ​പ​രാ​ജ​യ​ത്തി​െൻറ അ​ങ്ക​ലാ​പ്പ് മാ​റും​മു​മ്പേ​യാ​ണ് പ​രി​ശീ​ല​ക​ൻ റെ​നെ മ്യൂ​ല​ൻ​സ്​​റ്റീ​ൻ ബ്ലാ​സ്​​റ്റേ​ഴ്സി​നെ കൈ​വി​ട്ട​ത്. ന​ടു​ക്ക​ട​ലി​ൽ അ​ക​പ്പെ​ട്ട നി​ല​യി​ൽ​നി​ന്നാ​ണ് ടീം ​പു​തി​യ​തീ​രം തേ​ടു​ന്ന​ത്. മി​ക​ച്ച ഫോ​മി​ൽ മു​ന്നേ​റു​ന്ന പു​ണെ​യെ ത​ള​ക്കാ​ൻ ഡേ​വി​ഡ് ​െജ​യിം​സും കൂ​ട്ട​രും ഏ​റെ വി​യ​ർ​ക്കേ​ണ്ടി​വ​രും. ബു​ധ​നാ​ഴ്ച ടീ​മി​െൻറ പ​രി​ശീ​ല​ന​ത്തി​നൊ​പ്പം ​െജ​യിം​സ് പൂ​ർ​ണ​സ​മ​യം ചെ​ല​വി​ട്ടി​രു​ന്നു. മി​ക​ച്ച പ്ലേ​മേ​ക്ക​റു​ടെ അ​ഭാ​വം നേ​രി​ടു​ന്ന ബ്ലാ​സ്​​റ്റേ​ഴ്സി​ന് ​െജ​യിം​സ് എ​ന്ത് ത​ന്ത്ര​മാ​കും പ​ക​ർ​ന്നു​ന​ൽ​കു​ക​യെ​ന്ന​താ​ണ് പ്ര​ധാ​നം. മി​ഡ്ഫീ​ൽ​ഡി​ൽ ന​ല്ലൊ​രു താ​ര​മി​ല്ലെ​ന്ന​താ​ണ് വ​ലി​യ വെ​ല്ലു​വി​ളി. വി​നീ​ത് ഉ​ൾ​പ്പെ​ടെ താ​ര​ങ്ങ​ളു​ടെ പ​രി​ക്കും തി​രി​ച്ച​ടി​യാ​ണ്. ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ത്ത ബെ​ർ​ബ​റ്റോ​വ് ക​ളി​ക്കു​മെ​ന്ന​താ​ണ് ആ​ശ്വാ​സം. ​െജ​യിം​സി​െൻറ ഇ​ഷ്​​ട​ശൈ​ലി​യാ​യ 4--4-2 രീ​തി​യി​ലാ​വും ബ്ലാ​സ്​​റ്റേ​ഴ്‌​സ് ക​ള​ത്തി​ലെ​ത്തു​ക. ഇ​യാ​ന്‍ ഹ്യൂ​മി​നൊ​പ്പം മാ​ര്‍ക്ക് സി​ഫ്‌​നി​യോ​സി​നും ആ​ക്ര​മ​ണ​ചു​മ​ത​ല ല​ഭി​ച്ചേ​ക്കും. നാ​ല് മ​ഞ്ഞ​ക്കാ​ർ​ഡ് ക​ണ്ട നെ​മാ​ഞ്ച പെ​സി​ച്ചി​െൻറ അ​ഭാ​വ​ത്തി​ൽ വെ​സ് ബ്രൗ​ണ്‍ സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍സി​ല്‍ ജി​ങ്കാ​നൊ​പ്പം പ്ര​തി​രോ​ധ​ത്തി​ലി​റ​ങ്ങി​യേ​ക്കും. മ​റ്റ്​ കാ​ര്യ​മാ​യ മാ​റ്റ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യേ​ക്കി​ല്ല. 

മ​റു​ഭാ​ഗ​ത്ത്, തു​ട​ർ​ച്ച​യാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​യി​ച്ച ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് പു​ണെ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ഗോ​വ​യെ അ​വ​രു​ടെ ത​ട്ട​ക​ത്തി​ൽ 2-0നും ​നോ​ർ​ത്ത് ഈ​സ്​​റ്റി​നെ സ്വ​ന്തം മൈ​താ​ന​ത്ത് 5-0നു​മാ​ണ് മാ​ഴ്​​സ​ലീ​ന്യോ​യു​ടെ സം​ഘം ചു​രു​ട്ടി​ക്കെ​ട്ടി​യ​ത്. മു​ന്നേ​റ്റ​നി​ര​യാ​ണ് ക​രു​ത്ത്. ക​ഴി​ഞ്ഞ സീ​സ​ണി​ലെ ഗോ​ൾ​വേ​ട്ട​യു​ടെ ആ​വ​ർ​ത്ത​ന​വു​മാ​യി മാ​ഴ്സ​ലീ​ന്യോ​യും ഉ​റു​ഗ്വേ താ​രം എ​മി​ലി​യാ​നോ ആ​ൽ​ഫാ​രോ​യും മി​ന്നു​ന്ന ഫോ​മി​ലാ​ണ്. ആ​ദി​ൽ​ഖാ​ൻ, മ​ല​യാ​ളി​താ​രം ആ​ഷി​ക് ക​രു​ണി​യ​ൻ എ​ന്നി​വ​രും ഗോ​ള​ടി​യി​ൽ മി​ടു​ക്ക​രാ​ണ്. മ​ധ്യ​നി​ര​യി​ൽ മാ​ർ​ക്കോ​സ് ടെ​ബാ​ർ, ​െജാ​നാ​ഥ​ൻ ലൂ​ക്ക എ​ന്നി​വ​രാ​ണ് ക​ളി മെ​ന​യു​ന്ന​ത്. ബ​ൽ​ജി​ത് സാ​ഹ്​​നി പ​രി​ക്കി​െൻറ പി​ടി​യി​ലാ​യ​തി​നാ​ൽ ക​ള​ത്തി​ലി​റ​ങ്ങി​ല്ല. മോ​ശം പെ​രു​മാ​റ്റ​ത്തി​ന് നാ​ല് മ​ത്സ​ര​ങ്ങ​ളി​ൽ സ​സ്പെ​ൻ​ഷ​ൻ നേ​രി​ടു​ന്ന മു​ഖ്യ​പ​രി​ശീ​ല​ക​ൻ റാ​ങ്കോ പോ​പോ​വി​ച്ചി​ന് ഗാ​ല​റി​യി​ലി​രു​ന്ന് ക​ളി കാ​ണേ​ണ്ടി​വ​രും. 
ഐ.​എ​സ്.​എ​ല്ലി​ൽ ആ​റ് മ​ത്സ​ര​ങ്ങ​ളി​ൽ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ നാ​ലി​ലും ബ്ലാ​സ്​​റ്റേ​ഴ്സി​നാ​യി​രു​ന്നു ജ​യം. ഒ​രു മ​ത്സ​രം സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഒ​രു​ത​വ​ണ മാ​ത്ര​മാ​ണ് പു​ണെ​ക്ക് ജ​യി​ക്കാ​നാ​യ​ത്. 


 

Tags:    
News Summary - Kerala Blasters - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.