Posted On
date_range Updated On
date_range കോപ്പലിൻെറ തന്ത്രങ്ങൾ പിന്നെയും പിഴച്ചു; ജാംഷഡ്പുരിന് സമനില
ജാംഷഡ്പുർ: കോപ്പലിെൻറ തന്ത്രങ്ങൾ പിന്നെയും പിഴച്ചു. മത്സരത്തിെൻറ പകുതിയിലധികം മുന്നിൽ നിന്നെങ്കിലും അവസാനം ഗോൾ വഴങ്ങി മുംബൈയോട് 2-2ന് സമനിലയിൽ. ആവേശം നിറഞ്ഞ മത്സരത്തിൽ ആദ്യ ഗോളടിച്ചത് മുംബൈയാണ്. തിയാഗോ സാേൻറാസ് 24ാം മിനിറ്റിൽ വലകുലുക്കിയപ്പോൾ, ജാംഷഡ്പുർ ഞെട്ടി. എന്നാൽ, നൈജീരിയൻ താരം അസൂക്ക ഇബോബോ (43, 45) രണ്ടുതവണ വലകുലുക്കിയതോടെ, കോപ്പലും സംഘവും മുന്നിലെത്തി. ജാംഷഡ്പുരിന് ജയിക്കാമായിരുന്ന മത്സരം 71ാം മിനിറ്റിൽ കൈവിട്ടു. തിയാഗോ സാേൻറാസ് തന്നെ രണ്ടാമതും ലക്ഷ്യത്തിലേക്ക് നിറയൊഴിച്ച് കളി സമനിലയിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.