കോഴിക്കോട്: ഇയാൻ ഹ്യൂമിനും കറേജ് പെകുസനും പിന്നാലെ മൂന്നാം വിദേശ താരത്തെയും പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സിെൻറ പടയൊരുക്കം. സെർബിയക്കാരനായ പ്രതിരോധനിരക്കാരൻ നെമാഞ്ച ലാകിച് പെസിചിെൻറ കരാറാണ് വെള്ളിയാഴ്ച ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചത്.
ഒാസ്ട്രിയൻ ഒന്നാം ഡിവിഷൻ ലീഗ് ക്ലബായ എസ്.വി കാപ്ഫെൻബർഗിൽ നിന്നാണ് 25കാരൻ ബ്ലാസ്റ്റേഴ്സിെൻറ മഞ്ഞക്കുപ്പായത്തിലേക്ക് വരുന്നത്. ആറടിയിലേറെ ഉയരമുള്ള സെൻറർബാക്കിെൻറ വരവ് കഴിഞ്ഞ സീസണിൽ സെഡ്രിച് ഹെങ്ബർട്ടും ആരോൺ ഹ്യൂസും ഭദ്രമാക്കിയ പ്രതിരോധേകാട്ടക്ക് പകരംവെക്കാനുള്ള മികച്ച തെരഞ്ഞെടുപ്പാവുമെന്നുറപ്പ്. സന്ദേശ് ജിങ്കാനെ മഞ്ഞപ്പട നേരത്തെ നിലനിർത്തിയിരുന്നു. അഞ്ചുവർഷം സെർബിയൻ ഒന്നാം ഡിവിഷൻ ക്ലബ് ഡോണി സ്രെമിനായി കളിച്ച ലാകിച് 145 മത്സരങ്ങളിൽ നിന്ന് ആറ് ഗോളും നേടിയിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്സിലെത്തുന്ന മൂന്നാം വിദേശതാരമാണ് ലാകിച്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.