കൊച്ചി: ഘാനയുടെ അണ്ടർ 23 താരം കരീജ് പെക്കോസൺ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിൽ ഒപ്പിട്ടു. ഇയാൻ ഹ്യൂമിന് ശേഷം ബ്ലാസ്റ്റേഴ്സ് ഏറ്റെടുക്കുന്ന രണ്ടാമത്തെ വിദേശ താരമാണ് പെക്കോസൺ. ടീമിെൻറ ഒ ൗദ്യോഗിക ഫേസ്ബുക് പേജിലാണ് ഇക്കാര്യം അറിയിച്ചത്. 22കാരനായ പെക്കോസൺ അറ്റാക്കിങ് മിഡ്ഫീൽഡറാണ്. റിയോ ഒളിമ്പിക്സ് യോഗ്യത മത്സരങ്ങളിൽ ഘാന അണ്ടർ 23 ടീമിന് വേണ്ടി ബൂട്ടണിഞ്ഞിരുന്നു. നിലവിൽ സ്ലൊവീനിയൻ ക്ലബായ എഫ്.സി കോപ്പറിെൻറ മധ്യനിര താരമാണ് പെക്കോസൺ. കോപ്പറിന് വേണ്ടി 23 മത്സരങ്ങൾ കളിച്ച പെക്കോസൺ നാല് ഗോൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.