ജാം​ഷ​ഡ്​​പു​രി​നെ തോ​ൽ​പി​ച്ച്​ ഗോ​വ നാ​ലാ​മ​ത്​

മ​ഡ്​​ഗാ​വ്​: ​െഎ.​എ​സ്.​എ​ല്ലി​െ​ല ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ജാം​ഷ​ഡ്​​പു​ർ എ​ഫ്.​സി​യെ ​േതാ​ൽ​പി​ച്ച്​ എ​ഫ്.​സി ഗോ​വ നാ​ലാ​മ​ത്. മൂ​ന്നാം ജ​യം തേ​ടി ഗോ​വ​യി​ലെ​ത്തി​യ ജാം​ഷ​ഡ്​​പു​ർ 2-1നാ​ണ്​ തോ​ൽ​വി സ​മ്മ​തി​ച്ച​ത്​. 

വി​സി​ലൂ​തി​യ​തു മു​ത​ൽ നി​റ​ഞ്ഞു​ക​ളി​ച്ച ഗോ​വ ഏ​തു​നി​മി​ഷ​വും ജാം​ഷ​ഡ്​​പു​രി​​​​​െൻറ വ​ല കു​ലു​ക്കു​മെ​ന്ന്​ തു​ട​ക്കും​മു​ത​ലേ തോ​ന്നി​ച്ചി​രു​ന്നു. ക്യാ​പ്​​റ്റ​നാ​യി ക​ള​ത്തി​ലെ​ത്തി​യ സ്​​ട്രൈ​ക്ക​ർ ഫെ​രാ​ൻ കൊ​റാ​മി​നാ​സി​ന്​ ആ​ദ്യ പ​ത്തു മി​നി​റ്റി​നി​ടെ ത​ന്നെ അ​വ​സ​ര​ങ്ങ​ളെ​ത്തി. എ​ന്നാ​ൽ, ഗോ​വ​യു​ടെ ആ​ദ്യ ഗോ​ളെ​ത്തു​ന്ന​ത്​ പെ​നാ​ൽ​റ്റി രൂ​പ​ത്തി​ലാ​ണ്.

കി​ക്കെ​ടു​ത്ത മാ​ന്വ​ൽ ലാ​ൻ​സെ​റോ​െ​ട്ട പി​ഴ​ക്കാ​തെ പ​ന്ത്​ വ​ല​യി​ലാ​ക്കി​യ​തോ​ടെ ആ​ദ്യ​പ​കു​തി​യി​ൽ  ത​ന്നെ ഗോ​വ മു​ന്നി​ലെ​ത്തി. എ​ന്നാ​ൽ, ര​ണ്ടാം പ​കു​തി​യി​ൽ ജാം​ഷ​ഡ്​​പു​ർ ക​ളി​യി​ലേ​ക്ക്​ തി​രി​ച്ചു​വ​ന്നു. ക്രോ​സ്​ ബാ​ളി​ന്​ ത​ല​വെ​ച്ച്​ ട്രി​ൻ​ഡാ​ഡാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്.

ജാം​ഷ​ഡ്​​പു​രി​​​​​െൻറ ഇൗ ​ആ​വേ​ശ​ത്തി​ന്​ അ​ൽ​പാ​യു​സ്സ്​​ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. 60ാം മി​നി​റ്റി​ൽ ലാ​ൻ​സ​റോ​െ​ട്ട മ​നോ​ഹ​ര ഷോ​ട്ടി​ൽ വീ​ണ്ടു സ്​​കോ​ർ ചെ​യ്​​ത​തോ​ടെ ജാം​ഷ​ഡ്​​പു​രി​​​​​െൻറ സ​മ​നി​ല തെ​റ്റി. പി​ന്നീ​ട​ങ്ങോ​ട്ട്​ നി​റ​ഞ്ഞു​ക​ളി​ച്ചെ​ങ്കി​ലും ജാം​ഷ​ഡ്​​പു​രി​​ന്​ ഗോ​വ​ക്കൊ​പ്പ​മെ​ത്താ​നാ​യി​ല്ല. 16 പോ​യ​ൻ​റു​മാ​യി ഗോ​വ നാ​ലാ​മ​താ​ണ്. മൂ​ന്നാം തോ​ൽ​വി നേ​രി​ട്ട ഷാം​ജ​ഡ്​​പു​ർ പ​ത്തു പോ​യ​ൻ​റു​മാ​യി ഏ​ഴാം സ്​​ഥാ​ന​ത്താ​ണ്.

Tags:    
News Summary - ISL 2017, FC Goa vs Jamshedpur FC - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.