Posted On
date_range Updated On
date_range ആദ്യ പാദ സെമിയിൽ ഗോവ–ചെന്നൈയിൻ സമനില
മഡ്ഗാവ്: ഫേട്ടാർഡ സ്റ്റേഡിയത്തിൽ നടന്ന െഎ.എസ്.എൽ രണ്ടാം സെമിയിൽ ഗോവയും ചെന്നൈയിനും 1-1ന് സമനിലയിൽ പിരിഞ്ഞു. കരുത്തരുടെ നിരയുമായി ഇരുവരും ബലാബലം പോരടിച്ച മത്സരത്തിൽ ഗോൾരഹിതമായിരുന്നു ആദ്യ പകുതി. രണ്ടാം പകുതിയിൽ ആദ്യം സ്കോർ ചെയ്തത് ഗോവയാണ്.
64ാം മിനിറ്റിൽ ഗോളടിയന്ത്രം മാനുവൽ ലാൻസറോട്ട ലക്ഷ്യം കണ്ടു. ലീഡ് പിടിച്ച് ആശ്വസിച്ച ഗോവക്ക് പക്ഷേ, അധികം ആയുസ്സുണ്ടായില്ല. 71ാം മിനിറ്റിൽ അനിരുദ്ധ് ഥാപയിലൂടെ ചെന്നൈയിൻ തിരിച്ചടിച്ചു. മാർച്ച് 13ന് ചെന്നൈയിലാണ് രണ്ടാം പാദ സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.